തരുവണയിൽ തെരുവുനായ് ശല്യം രൂക്ഷം; നാലുപേർക്ക് കടിയേറ്റു

വെള്ളമുണ്ട: തരുവണയിൽ തെരുവുനായ് ശല്യം രൂക്ഷം. നാലു പേർക്ക് കടിയേറ്റു. രാവിലെ പ്രദേശത്ത് പരിഭ്രാന്തി പരത്തിയ നായ്ക്കൂട്ടം വില്ലേജ് കുന്ന് കോളനിയിലെ പാലൻ, കർത്താ, കണിയാൻകണ്ടി മൊയ്‌തു എന്നിവരെ കടിച്ചു. വൈകീട്ട് അഷ‌റഫ്‌-അമ്പിളിക്കുന്നൻ റഹ്മത്ത് എന്നിവരുടെ മൂന്നു വയസ്സായ മകൾ റിയക്കും കടിയേറ്റു. റിയയുടെ കണ്ണിനു താഴെയാണ് കടിയേറ്റത്. കുട്ടികളെ മദ്റസയിലേക്കും സ്കൂളിലേക്കും വിടാൻ നാട്ടുകാർക്ക് പേടിതുടങ്ങിയിരിക്കുകയാണ്. photo തെരുവുനായുടെ കടിയേറ്റ റിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.