പൊതുപണിമുടക്കിന് ഭാഗിക പ്രതികരണം

ഗൂഡല്ലൂർ: കേന്ദ്രസർക്കാറിന്റെ തൊഴിലാളി, തൊഴിൽവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂനിയനുകൾ ആഹ്വാനംചെയ്ത 48 മണിക്കൂർ പണിമുടക്ക് ജില്ലയിൽ ഭാഗിക പ്രതികരണം. രണ്ടാം ദിനത്തിൽ 60 ശതമാനം ബസുകൾ ഓടി, ഓട്ടോ-ടാക്സികളും ഓടി. എസ്റ്റേറ്റുകളിലും തൊഴിലാളികൾ ജോലിക്കിറങ്ങി. ബാങ്കുകൾ പ്രവർത്തിച്ചു. ജീവനക്കാർ കുറവായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചെങ്കിലും ജീവനക്കാരിൽ പലരും മെല്ലെപ്പോക്ക് നയം സ്വീകരിച്ചതുമൂലം പലവിധ ആവശ്യങ്ങൾക്കുമായി എത്തിയ അപേക്ഷകർ കാര്യം സാധിക്കാതെ മടങ്ങേണ്ടിവന്നു. എൽ.പി.എഫ്, സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ യൂനിയനുകളുടെ നേതൃത്വത്തിലാണ് പലഭാഗത്തും പ്രതിഷേധം നടത്തിയത്. രണ്ടാം ദിവസവും നീലഗിരിയിലേക്ക് ടൂറിസ്റ്റുകളുടെ വരവ് കൂടുതലായിരുന്നു. തിങ്കളാഴ്ച രാത്രി പലർക്കും മുറികൾ ലഭിക്കാതെ പാതയോരത്തും മറ്റും വിശ്രമിച്ചും കടതിണ്ണകളിൽ ഉറങ്ങി നേരം വെളുപ്പിക്കേണ്ടിയും വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.