ഗൂഡല്ലൂർ: ശ്രേയസ്സ് നീലഗിരി മേഖല പാട്ടവയൽ യൂനിറ്റിൽ വനിത ദിനം ആചരിച്ചു. ശ്രേയസ്സ് കമ്യൂണിറ്റി ഓർഗനൈസറും പഞ്ചായത്ത് യൂനിയൻ കൗൺസിലറുമായ ലിസി ഷാജി ഉദ്ഘാടനം ചെയ്തു. മേഖല കോഓഡിനേറ്റർ പി.പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെലീന, യൂനിറ്റ് പ്രസിഡൻറ് ബി. ജോസ്, ബേബി എന്നിവർ സംസാരിച്ചു. സെൻട്രൽ കോഓഡിനേറ്റർ ലില്ലി വർഗീസ് ക്ലാസെടുത്തു. വിവിധ അയൽക്കൂട്ടങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഗ്രേസി ജോസഫ് സ്വാഗതവും ലീലാമ്മ വർഗീസ് നന്ദിയും പറഞ്ഞു. ശ്രീമധുര പഞ്ചായത്ത് ചേമുണ്ടിയിൽ വനിത ദിനാഘോഷം പഞ്ചായത്ത് പ്രസിഡൻറ് സുനിലിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ബലൂൺ കളിയിലെ വിജയിക്ക് പഞ്ചായത്ത് യൂനിയൻ ചെയർപേഴ്സൻ കീർത്തന സമ്മാനം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി മാത്യു, വാർഡ് അംഗം ബിന്ദു, സിദ്ധ, ബീന, നോവ കോഓഡിനേറ്റർ വിജയ്, പഞ്ചായത്ത് സെക്രട്ടറി സോണി ഷാജി എന്നിവർ പങ്കെടുത്തു. GDR W DAY: അന്താരാഷ്ട്ര വനിത ദിനാചരണത്തോടനുബന്ധിച്ച് ശ്രീമധുര പഞ്ചായത്തിൽ നടന്ന ആഘോഷത്തിൽ ബലൂൺ മത്സരത്തിൽ വിജയിച്ച വനിതക്ക് പഞ്ചായത്ത് യൂനിയൻ ചെയർപേഴ്സൻ കീർത്തന സമ്മാനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.