അതിജീവനക്കരുത്തിൽ വനിതദിനാചരണം

കൽപറ്റ: 'സുസ്ഥിരമായൊരു നാളേക്കുവേണ്ടി ഇന്നേ വേണം ലിംഗസമത്വം' എന്ന സന്ദേശമുയര്‍ത്തി അന്താരാഷ്ട്ര വനിതദിനത്തില്‍ വനിത ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കലക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ജില്ല വനിത ശിശുവികസന ഓഫിസര്‍ കെ.വി. ആശമോള്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകള്‍, ഉജ്ജ്വല ബാല്യ പുരസ്‌കാരം നേടിയ കുട്ടികള്‍, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ചിത്രരചന മത്സരവിജയികള്‍, ചുമര്‍ചിത്ര രചന മത്സരവിജയികൾ എന്നിവരെ ആദരിച്ചു. ജില്ല പ്രോഗ്രാം ഓഫിസര്‍ ടി. ഹഫ്സത്ത്, ശിശുസംരക്ഷണ ഓഫിസര്‍ ടി.യു. സ്മിത, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ. നിസ, എം.എസ്.കെ വനിതക്ഷേമ ഓഫിസര്‍ നിഷ വർഗീസ്, അഡ്വ. മരിയ എന്നിവര്‍ സംസാരിച്ചു. സെമിനാറും സംഘടിപ്പിച്ചു. വനിത ശിശുവികസന വകുപ്പും വണ്‍ സ്റ്റോപ് സെന്‍ററും സംയുക്തമായി കല്‍പറ്റയില്‍ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിച്ചു. കലക്ടര്‍ എ. ഗീത ഫ്ലാഗ് ഓഫ് ചെയ്തു. വണ്‍ സ്റ്റോപ് സെന്‍റര്‍ ജീവനക്കാര്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പനമരം: കാപ്പുംചാലിലെ ഡബ്ല്യൂ.എം.ഒ ഐ.ജി കോളജ്​ വുമൺ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ വനിത ദിനാചരണം സംഘടിപ്പിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ജില്ലയിലെ മൂന്ന് വനിതകളെ ആദരിച്ചു. 33 വർഷം കായിക അധ്യാപികയായിരുന്ന കെ.പി. വിജയി, നവമാധ്യമ രംഗത്ത് പ്രായം ചെന്നവർക്കും സ്ഥാനമുണ്ടെന്ന് പാചകകലയിലൂടെ തെളിയിച്ച യുട്യൂബർ അന്നമ്മച്ചേട്ടത്തി, രണ്ടു കാലും പോളിയോ ബാധിച്ചിട്ടും ഇഴഞ്ഞുനീങ്ങി പ്രായാധിക്യത്തിലും കാർഷികമേഖലയിൽ നിറഞ്ഞുനിൽക്കുന്ന കുമ്പ എന്നിവരെയാണ് ആദരിച്ചത്. ഇവർ ജീവിതാനുഭവങ്ങൾ പങ്കുവെച്ചത് വിദ്യാർഥികളിലും അധ്യാപകരിലും ആവേശം പകർന്നു. ദിനാചരണം ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഫാത്വിമ മിൻഹയുടെ നേതൃത്വത്തിൽ ഗാനവിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറി. കോളജ് വൈസ് പ്രിൻസിപ്പൽ പി. സുബ്ന, വുമൺസ് സെൽ കോഓഡിനേറ്റർ കെ.ആർ. രഞ്ജു, അംഗങ്ങളായ ജിൻസിയ, തസ്മീൽ തുടങ്ങിയവർ സംസാരിച്ചു. TUEWDL9 അന്താരാഷ്ട്ര വനിതദിനാചരണത്തിന്‍റെ ഭാഗമായി വനിത ശിശുവികസന വകുപ്പ്​ സംഘടിപ്പിച്ച പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം കലക്ടര്‍ എ. ഗീത നിര്‍വഹിക്കുന്നു TUEWDL11 അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ജില്ല കലക്ടർ എ. ഗീത ആദരിക്കുന്നു TUEWDL3 കാപ്പുംചാലിലെ ഡബ്ല്യൂ.എം.ഒ ഐ.ജി കോളജ്​ വുമൺ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിത ദിനാചരണം ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്യുന്നു 'ഞങ്ങളിടം'; അനുഭവങ്ങൾ പങ്കിട്ട്​ വനിതകൾ ഒത്തുചേർന്നു കൽപറ്റ: ഇതു ഞങ്ങളുടെകൂടി ഇടമാണെന്ന് പ്രഖ്യാപിച്ച് പ്രതീകാത്മക ചായക്കടയില്‍ വനിതകൾ ഒത്തുചേർന്നു. ആരോഗ്യകേരളം വയനാട് 'ഭൂമിക' ജെന്‍ഡര്‍ ബേസ്ഡ് വയലന്‍സ് മാനേജ്മെന്‍റ്​ സെന്‍ററിന്‍റെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്നിടങ്ങളിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വനിതസംഘം ഒത്തുകൂടി അനുഭവങ്ങൾ പങ്കുവെച്ചത്​. 'ഞങ്ങളിടം' എന്ന പേരിലായിരുന്നു വനിതദിനത്തിലെ വേറിട്ട പരിപാടി. ലിംഗസമത്വം സമൂഹത്തിന്‍റെ താഴേ തട്ടില്‍തന്നെ ആരംഭിക്കണമെന്ന സന്ദേശപ്രചാരണമാണ്​ കാമ്പയിൻ ലക്ഷ്യമിടുന്നത്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും അതിക്രമങ്ങള്‍ തടയുന്നതിനുമായി പ്രവര്‍ത്തിക്കുന്ന 'ഭൂമിക'യുടെ പ്രചാരണവും ലക്ഷ്യമാണ്​. ജില്ലതല ഉദ്ഘാടനം മേപ്പാടി ബസ് സ്റ്റാന്‍ഡ് പരിസരത്തെ കുടുംബശ്രീ വനിത മെസില്‍ ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി നിര്‍വഹിച്ചു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീയുടെ ഇടപെടലുകളിലൂടെ വനിതകള്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിയതിനെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഇടപഴകുന്ന മേഖലകളിലുണ്ടാക്കിയ വന്‍ മുന്നേറ്റത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഇവര്‍ പങ്കുവെച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ജില്ലയിലെ 'ഭൂമിക' സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 9946108746. 'ദിശ': 1056, 104, 0471 2552056. മേപ്പാടിയില്‍ നടന്ന കാമ്പയിനിന്​ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റംല ഹംസ നേതൃത്വം നല്‍കി. ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ സുനീറ മുഹമ്മദ് റാഫി, പഞ്ചായത്ത് അംഗം പി. സുഹാദ, മുന്‍ ബ്ലോക്ക്​ പഞ്ചായത്ത് അംഗം ആയിഷ ഹനീഫ, സി.ഡി.എസ് ചെയര്‍പേഴ്സൻ ബിനി പ്രഭാകരന്‍, വൈസ് ചെയര്‍പേഴ്സൻ സഫിയ ഓടത്തോട്, ആരോഗ്യകേരളം ആർ.ബി.എസ്‌.കെ കോഓഡിനേറ്റര്‍ സീന സിഗാള്‍, ജി.ബി.വി.എം കോഓഡിനേറ്റര്‍ റിന്‍സി തോമസ്, അസി. ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ അഖില വിനോദന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സൻ ഷാമില ജുനൈസ്, കൗണ്‍സിലര്‍ പ്രജിത രവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സേതുലക്ഷ്മി, സബ് ഇന്‍സ്പെക്ടര്‍ റംലത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സഫിയ, ഭാഗ്യവതി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.എ. നസീറ തുടങ്ങിയവര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന 'ഞങ്ങളിട'ത്തിന്‍റെ ഭാഗമായി. ക്ലബ്കുന്നിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപമായിരുന്നു മാനന്തവാടിയിലെ വനിത കൂട്ടായ്മ. കൗണ്‍സിലര്‍മാരായ സിനി, സീമന്തിനി സുരേഷ്, ശാരദ വിജയന്‍, ലീലാഭായി, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സൻമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. TUEWDL10 മേപ്പാടി ബസ്​സ്റ്റാൻഡ്​ പരിസരത്ത് നടന്ന 'ഞങ്ങളിടം' പരിപാടിയിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.