അധ്യാപക സമൂഹത്തെയും സംഘടനകളെയും വിശ്വാസത്തിലെടുക്കണം -കെ.പി.എസ്.ടി.എ

ബാലുശ്ശേരി: പൊതുവിദ്യാഭ്യാസ രംഗത്ത് തീരുമാനങ്ങളെടുക്കുമ്പോൾ അധ്യാപക സമൂഹത്തെയും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളെയുമാണ് വിശ്വാസത്തിലെടുക്കേണ്ടതെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ പറഞ്ഞു. കെ.പി.എസ്.ടി.എ റവന്യു ജില്ല സമ്മേളനം ബാലുശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവ് യു.കെ. ഷജിൽ, ടെലിവിഷൻ പുരസ്കാരജേതാവ് അർജുൻ സാരംഗി, വൈലോപ്പിള്ളി പുരസ്കാര ജേതാവ് കെ.കെ. ഷാജി, ദേശീയ ഹിന്ദി കലണ്ടർ തയാറാക്കിയ ടി. സതീഷ്കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. ബാലകൃഷ്ണൻ കിടാവ്, എ.കെ. അബ്ദുസമദ്, പി.കെ. അരവിന്ദൻ, എൻ. ശ്യാംകുമാർ, കെ.എം. സുജേഷ്, എം. കൃഷ്ണവേണി, കുഞ്ഞമ്മത് മാലക്കണ്ടി, പി.ജെ ദേവസ്യ, പി.കെ. ഹരിദാസൻ, വി. ഷക്കീല, കരോളിൻ പ്രസന്ന, കെ.കെ. പാർത്ഥൻ, ഷാജു പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം രാഹുൽ മാങ്കുടത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എം. സുജേഷ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. Photo: kpsta balu ബാലുശ്ശേരിയിൽ നടന്ന കെ.പി.എസ്.ടി.എ റവന്യൂ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.