നന്മയുടെ രാഷ്ട്രീയ മുഖം -ടി. സിദ്ദീഖ്​ എം.എൽ.എ

കല്‍പറ്റ: മതേതരത്വത്തിനും മത സൗഹര്‍ദത്തിനും വീട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. സത്യത്തിന്‍റെയും നന്മയുടെയും സുന്ദരമായ രാഷ്ട്രീയ മുഖമായിരുന്നു തങ്ങള്‍. മനുഷ്യ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ കഠിനമായ പരിശ്രമം നടത്തുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന്‍റെ സാന്നിധ്യം ഏറെ ശ്രദ്ധേയവും, ആത്മവിശ്വാസം ജനിപ്പിക്കുന്നതുമായിരുന്നു. തങ്ങളുടെ വിയോഗം പൊതുസമൂഹത്തിനുണ്ടാക്കിയിരിക്കുന്ന നഷ്ടം പറഞ്ഞറിയിക്കുന്നതിനപ്പുറമാണെന്നും എം.എൽ.എ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.