ഗൂഡല്ലൂർ: കുന്നൂർ സിംസ് പാർക്കിലെ ജീവനക്കാർക്ക് കോവിഡ്. 17 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നീലഗിരി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനസമയം രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയാണ്. സന്ദർശകരായി എത്തുന്നവർ രണ്ടു ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമേ പ്രവേശനവും അനുവദിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പരിശോധന നടത്തിയപ്പോഴാണ് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ജീവനക്കാർക്ക് പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വിനോദസഞ്ചാര കേന്ദ്രത്തിൽ ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.