വീടുകളിലെ വിള്ളൽ: അഴുക്കുചാൽ തടസപ്പെടുത്തിയതാണ് കാരണമെന്ന് ഗൂഡല്ലൂർ: അഴുക്കുചാൽ തടസപ്പെടുത്തിയതുമൂലമാണ് നടുഗുഡല്ലൂരിൽ വീടുകൾക്ക് ഭീഷണിയായതെന്ന് ജിയോജിക്കൽ വകുപ്പ് ശാസ്ത്രജ്ഞൻ പറഞ്ഞു. ഗൂഡല്ലൂർ നഗരസഭ പരിധിയിലെ നടുഗൂഡല്ലൂർ, എസ്.എസ് ലോഡ്ജ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ 20 ഓളം വീടുകളിലാണ് ചുമരുകളിലും തറകളിലും വിള്ളലുണ്ടാവുകയും കിണറുകൾ താഴ്ന്ന് പോവുകയും ചെയ്തത്. മലഞ്ചെരുവ് പ്രദേശമായതിനാൽ ജിയോളജിക്കൽ സർവേ വകുപ്പിന്റെ വിദഗ്ധ പഠനം ആവശ്യമാണെന്ന് ശാസ്ത്രജ്ഞൻ അറിയിച്ചു. പ്രധാന റോഡിൽനിന്ന് നടുഗൂഡല്ലൂർ ഭാഗത്തേക്ക് വരുന്ന അഴുക്കുചാൽ തടസപ്പെടുത്തി ചിലർ സ്ഥലം കഴിയേറിയത് കാരണമാണ് മഴവെള്ളം ഭൂമിക്കടിയിലൂടെ ഒഴുകി വീടുകൾക്ക് ഭീഷണിയായതെന്ന് സ്ഥലം സന്ദർശിച്ച ജിയോജിക്കൽ വകുപ്പ് ശാസ്ത്രജ്ഞരോട് സി.പി.എം താലൂക്ക് സെക്രട്ടറി സി.കെ.മണി ചൂണ്ടിക്കാട്ടി. GDR GEO ENG: നടുഗൂഡലൂരിൽ വീടുകളിൽ വിള്ളൽ രൂപപ്പെട്ടത് പഠനം നടത്താനെത്തിയ ജിയോ വകുപ്പ് എൻജിനീയർ സംഘത്തോട് സംസാരിക്കുന്ന സി.പി.എം നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.