കരുതൽ മേഖല: വ്യാപാരികൾ ഹർത്താലും നിരാഹാര സമരവും നടത്തി

ഗൂഡല്ലൂർ: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ കൗണ്ടർ പെറ്റീഷൻ നൽകാത്തതിനെതിരെ ദേവർഷയിൽ വ്യാപാരികൾ ഹർത്താലും നിരാഹാര സമരവും നടത്തി. കരുതൽ മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ പൂർണമായും ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ ഇതുവരെ അപ്പീൽ സമർപ്പിച്ചിട്ടില്ലന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വ്യാപാരിസംഘം പ്രസിഡൻറ് അയ്യൂബ് ഹാജി അധ്യക്ഷത വഹിച്ചു. പൊൻ ജയശീലൻ എം.എൽ.എ, വ്യാപാരിസംഘം സെക്രട്ടറി ഗംഗാധരൻ, ബാബുഹാജി, ഗോപിനാഥൻ, ഇബ്നു, ഷാജി, സുന്ദരൻ, പ്രതാഭൻ, ജയ്നുൽ ആബിദ്, ജമീൽ, സെയ്ദ് മുഹമ്മദ്, കെ.സി. അസൈനാർ(കോൺഗ്രസ്), കൗൺസിലർ വി.കെ.ഹനീഫ, മനുഷ്യവകാശ പ്രവർത്തകരായ അഡ്വ.സുധീഷ്കുമാർ, എം.ടി.ബാവ, ഉഷ, ഇബ്നുമൂസ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. രാവിലെ 6 മണിമുതൽ വൈകിട്ട് 6 മണിവരെ ഹർത്താൽ നടത്തി. രാവിലെ 9.30 മണി മുതൽ 2 മണി വരെയാണ് നിരാഹാര സമരത്തിന് പൊലീസ് അനുമതി നൽകിയത്. GDR DVS: കരുതൽ മേഖല ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ കൗണ്ടർ പെറ്റീഷൻ സമർപ്പിക്കുന്നത് വൈകുന്നതിനെതിരെ ദേവർഷോലയിൽ വ്യാപാരികൾ നടത്തിയ നിരാഹാര സമരത്തിൽ പൊൻജയശീലൻ എം.എൽ.എ സംസാരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.