ദേവർഷോലയിൽ അരിക്കായി വീടുകൾ തകർത്ത് ഒറ്റയാൻ

അരിക്കായി വീടുകൾ തകർത്ത് ഒറ്റയാൻ ഗൂഡല്ലൂർ: അരിയും ഉപ്പും മധുരവും തിന്ന് രുചിയറിഞ്ഞ ഒറ്റയാൻ വീടുകൾ തകർക്കുന്നത് പതിവാകുന്നു. ദേവർഷോല പഞ്ചായത്തിന്റെ മൂന്നാം ഡിവിഷനിലെ പാടന്തറ, ചെളുക്കാടി, കല്ലുംകര, മൂലവയൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് ഒറ്റയാന്റെ പരാക്രമം. ആനയുടെ രാത്രിയുള്ള വരവുമൂലം ജനങ്ങൾക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം മൂലവയലിലെ അബ്ദുൽ ഗഫൂറിന്റെ വീടാണ് അവസാനമായി തകർത്തത്. അടുക്കള ഭാഗം തകർത്ത് അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളും ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ വലിച്ച് പുറത്തേക്ക് ഇട്ട് നശിപ്പിച്ചു. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ​'അരി രാജ' എന്നാണ് ഒറ്റയാനെ നാട്ടുകാർ വിളിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. GDR HOUSE: ദേവർഷോല മൂന്നാം ഡിവിഷൻ മൂലവയലിലെ അബ്ദുൽ ഗഫൂറിന്റെ വീടിന്റെ അടുക്കളഭാഗം ഒറ്റയാൻ തകർത്ത് അരിയും മറ്റും വാരിവലിച്ചിട്ട നിലയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.