സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു ഗൂഡല്ലൂർ: രാജ്യത്തിൻറെ 75ാമത് സ്വതന്ത്രദിനം അമൃതോത്സവമായി ആഘോഷിച്ചു. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ​, സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടനകൾ എന്നിവ ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും കലാസാംസ്കാരിക കായിക പരിപാടികളാലും വിപുലമായി ആഘോഷിച്ച പരിപാടികൾ സംഘടിപ്പിച്ചു. നീലഗിരി ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഊട്ടിയിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ ജില്ല കലക്ടർ എസ്.പി. അംറിത്ത് ദേശീയ പതാക ഉയർത്തി. പൊലീസ് അർധസൈനിക വിഭാഗത്തിന്റെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു. ക്ഷേമ പദ്ധതികൾ വിതരണം ചെയ്തു. കലാപരിപാടികൾ നടന്നു. ജില്ല പൊലീസ് മേധാവി ആശിഷ് റാവത്ത്, ജില്ല റവന്യൂ ഓഫിസർ കീർത്തി പ്രിയദർശിനി, മറ്റ് വകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു. ഗൂഡല്ലൂർ ഗ്രാൻഡ് വ്യൂ ഹോട്ടൽ ഉടമ നൗഫൽ 75 കിലോ കേക്ക് തയ്യാറാക്കി. ഗൂഡല്ലൂർ നഗരസഭ ചെയർപേഴ്സൺ പരിമള, ഡി.എം.കെ ഗൂഡല്ലൂർ നഗര സെക്രട്ടറി ഇളംചെഴിയൻ, കൗൺസിലർമാർ, മതിപണ്ഡിതർ എന്നിവരും സന്നിഹിതരായി. മഹാത്മാഗാന്ധി സേവാ സമിതി ജൂനിയർ റെഡ് ക്രോസ് ഗൂഡല്ലൂർ, ഉപഭോക്ത സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ പന്തല്ലൂരിൽ 75 കിലോ കേക്ക് തയ്യാറാക്കി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പൊതുപരീക്ഷകളിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നൗഷാദ് ശിവസുബ്രമണി നേതൃത്വം നൽകി. ജില്ലയിലെ 6 താലൂക്ക് കേന്ദ്രങ്ങളിലും ജില്ല പഞ്ചായത്ത്, ഗൂഡല്ലൂർ, കുന്നൂർ, നെല്ലിയാളം നഗരസഭകളിലും. നടുവട്ടം, ഓവേലി, ദേവർഷോല പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളായ ശ്രീമധുര, നെലാകോട്ട, ചേരങ്കോട് മുതുമല, മസിനഗുഡി എന്നിവിടങ്ങളിലും സ്വതന്ത്രദിനം ആഘോഷിച്ചു. GDR CLR: ഊട്ടിയിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ ജില്ല കലക്ടർ എസ്.പി. അംറിത്ത് പൊലീസ് സൈനിക വിഭാഗത്തിന്റെ ഗാർഡ് ഓഫ് ഹോണർ സ്വീകരിക്കുന്നു. GDR CAKE: ഗ്രാൻഡ് വ്യൂ ഹോട്ടൽ ഉടമ നൗഫൽ തയാറാക്കിയ 75 കിലോ കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.