കണ്ണൂർ സർവകലാശാല ബിരുദ പ്രവേശനത്തിന്​ അപേക്ഷിക്കാം

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ./എയ്​ഡഡ്​/സെൽഫ്​ ഫിനാൻസിങ്​) യു.ജി കോഴ്സുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറൽ/ റിസർവേഷൻ/ കമ്യൂണിറ്റി/ മാനേജ്​മെന്‍റ്​/സ്​പോർട്​സ്​ ക്വോട്ട ഉൾപ്പെടെയുള്ള) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ജൂൺ 22ന്​ വൈകീട്ട്​ മുതൽ ആരംഭിച്ച്​ ജൂലൈ 15ന്​ വൈകീട്ട്​ അഞ്ചിന്​ അവസാനിക്കും. വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0497 2715284, 0497-2715261, 7356948230.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.