ശ്രീ​ജി​ത്ത്

ക്ഷേത്രത്തില്‍ കല്ലെറിയുന്നത് തടയാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍ കല്ലെറിയുന്നത് തടയാന്‍ ശ്രമിച്ച യുവാക്കളെ മര്‍ദിച്ച കേസിലെ പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പുഞ്ചക്കരി തിനവിള ടി.സി - 65 / 1790 ശുഭ നിലയം വീട്ടില്‍ ശ്രീജിത്ത് (36) ആണ് പിടിയിലായത്. ശനിയാഴ്ച രാത്രി 11.40ഓടെ തിരുവല്ലം മേനിലത്തിന് സമീപമുളള കാഞ്ഞിരവിള തമ്പുരാന്‍ ക്ഷേത്രത്തിനു സമീപം നിന്ന തിരുവല്ലം മേനിലം സ്വദേശികളായ അനില്‍കുമാറിനെയും സുഹൃത്തായ പ്രദീപിനെയുമാണ് ശ്രീജിത്ത് മര്‍ദിച്ചത്.

ഇരുവരും സംസാരിച്ചു നില്‍ക്കവേ ശ്രീജിത്ത് ക്ഷേത്രത്തില്‍ കല്ലെറിയുന്നത് തടയാന്‍ ശ്രമിക്കവേ അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കല്ലുകൊണ്ട് ഇരുവരെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിരുവല്ലം പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് കേസെടുത്ത പൊലീസ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Youths attacked for trying to stop stone pelting at temple Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.