സമാധാന അന്തരീക്ഷത്തിന് സ്ഥിരം ഭീഷണി: കാപ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ

മംഗലപുരം: തിരുവനന്തപുരം റൂറൽ ജില്ല പരിധിയിൽ ഉൾപ്പെട്ട മംഗലപുരം, പാലോട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിലായി ഒട്ടനവധി കേസുകളിലെ പ്രതി കാപ നിയമപ്രകാരം അറസ്റ്റിൽ. മംഗലപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം എ.എസ്.ആർ മൻസിലിൽ കഞ്ചാവ് കുട്ടൻ എന്ന ഷെഹിനെയാണ് (23) അറസ്റ്റു ചെയ്തത്.

വധശ്രമം, കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമം, തീവെപ്പ്, കുറ്റകരമായ നരഹത്യ, സംഘം ചേർന്ന് കവർച്ച, അടിപിടി, അക്രമം, പട്ടികജാതി - പട്ടിക വിഭാഗക്കാർക്ക് എതിരെയുള്ള അതിക്രമം, മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഷെഹിൻ മംഗലപുരം, പാലോട്, പോത്തൻകോട് തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ സമാധാന അന്തരീക്ഷത്തിന് സ്ഥിരം ഭീഷണിയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.

മംഗലപുരം എസ്.എച്ച്.ഒ സജീഷ്, എസ്.ഐ ശ്രീനാഥ്, എ.എസ്.ഐ ജയൻ, സി.പി.ഒമാരായ അരുൺ, ശ്രീജിത്ത്, ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Young man arrested under Kapa law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.