കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാല തുറക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്​ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പാലോട്​ ഡിപ്പോക്ക്​ മുന്നിൽ നടത്തിയ ധർണ ജില്ലാ വൈസ്​ പ്രസിഡൻറ്​ മധു കല്ലറ ഉദ്​ഘാടനം ചെയ്യുന്നു

കെ.എസ്​.ആർ.ടി.സി ഡിപ്പോകളിലെ മദ്യശാല; പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

പാ​ലോട്​: കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാല തുറക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട്​ ഡിപ്പോക്ക്​ മുന്നിൽ നടന്ന ധർണ ജില്ലാ വൈസ്​ പ്രസിഡൻറ്​ മധു കല്ലറ ഉദ്​ഘാടനം ചെയ്​തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന്​ മാറ്റി സ്​ഥാപിച്ച മദ്യശാലകൾ നഗര മധ്യത്തിലേക്ക്​ എത്തിക്കാനുള്ള സർക്കാർ നീക്കം അപലപനീയമാണ്​. സാർവ്വത്രികമായി സംസ്​ഥാനത്ത്​ മദ്യം ഒഴുക്കാനുള്ള സർക്കാർ നീക്കം ജനങ്ങൾക്ക്​ നൽകിയ വാഗ്​ദാനങ്ങൾക്ക്​ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.


വാമനപുരം മണ്ഡലം പ്രസിഡൻറ്​ അഷ്​റഫ്​ കല്ലറ അധ്യക്ഷതവഹിച്ചു. പാങ്ങോട്​ പഞ്ചായത്ത്​ വൈസ്​ പ്രസിഡൻറ്​ എ.എം.റജീന, വലിയ വയൽ വാർഡ്​ മെമ്പർ ചക്കമല ഷാനവാസ്​, നബീൽ പാലോട്​​ എന്നിവർ സംസാരിച്ചു. രജനി രാജ്​, ഷജീന റജീദ്​, നസീർ മൂന്നുമുക്ക്​, എ.എം. റജീബ്​, അഷ്​റഫ്​ ചുള്ളിമാനൂർ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം കമ്മിറ്റി അംഗം നാസർ ചല്ലിമുക്ക്​ നന്ദി പറഞ്ഞു.

Tags:    
News Summary - welfare party mandalam committee dharna againest Liquor Outlet in ksrtc depot palode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.