വിഴിഞ്ഞത്തെത്തിയ ചരക്കു കപ്പൽ ‘എം.എസ്.സി വിർജീനിയ’
തിരുവനന്തപുരം: കൂറ്റൻ കണ്ടെയ്നർ കപ്പലുകളിൽ നിന്നുള്ള ചരക്കുനീക്കത്തിൽ വിഴിഞ്ഞം തുറമുഖത്തിന് പുതിയ നേട്ടം സമ്മാനിച്ച് ‘എം.എസ്.സി വിർജീനിയ. 16.95 മീറ്റർ ഡ്രാഫ്റ്റ് ഉള്ള കണ്ടെയ്നർ കപ്പൽ കൈകാര്യം ചെയ്തതിന്റെ റെക്കോർഡാണ് ‘വിർജീനിയ’ എത്തിയതോടെ വിഴിഞ്ഞത്തിന് കഴിഞ്ഞദിവസം സ്വന്തമായത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് വിഴിഞ്ഞത്ത് എത്തുമ്പോൾ 16 മീറ്റർ ആയിരുന്നു കപ്പലിന്റെ ഡ്രാഫ്റ്റ് (കപ്പലിന്റെ അടിത്തട്ടു മുതൽ കടൽ നിരപ്പ് വരെയുള്ള ഉയരം). ഏതാണ്ട് 5000 ടി.ഇ.യു ചരക്ക് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തശേഷമാണ് ഡ്രാഫ്റ്റ് 16.95 ആയി വർധിച്ചത്. ഇതിനുമുമ്പ് 16.8 മീറ്റർ ആയിരുന്നു വിഴിഞ്ഞത്ത് എത്തിയ ഡ്രാഫ്റ്റ് കൂടിയ കപ്പൽ. ഇതുവരെ 16.5 മീറ്ററിൽ കൂടുതൽ ഡ്രാഫ്റ്റ് ഉള്ള 17 കപ്പലുകൾ വിഴിഞ്ഞത്ത് എത്തി.
18 മീറ്റർ മുതൽ 20 മീറ്റർ വരെ സ്വഭാവിക ആഴമുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി ആഗോള മാരിടൈം മേഖലക്ക് മുന്നിൽ തെളിയിക്കാൻ ഇതോടെ കഴിഞ്ഞുവെന്ന് തുറമുഖ അധികൃതർ പറഞ്ഞു. ഇന്ത്യയിൽ ഇതുവരെ കൈകാര്യം ചെയ്തതിൽ രണ്ടാമത്തെ ഡ്രാഫ്റ്റ് കൂടിയ കപ്പൽ കൂടിയാണ് വിർജീനിയ. കണ്ടെയ്നർ നീക്കം പൂർത്തിയാക്കി കപ്പൽ വിഴിഞ്ഞത്തുനിന്ന് സ്പെയിനിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.