കെ.​എ​സ്.​ ശ​ബ​രീ​നാ​ഥൻ

സർപ്രൈസ്​ നീക്കം; പാല​ക്കാട്ടേക്ക്​ ശബരീനാഥ​ന്‍റെ പേരും

തി​രു​വ​ന​ന്ത​പു​രം: ശ​ക്​​ത​മാ​യ ത്രി​കോ​ണ​പ്പോ​രി​ന്​ വേ​ദി​യൊ​രു​ങ്ങു​ന്ന പാ​ല​ക്കാ​ട്ടേ​ക്ക്​ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​എ​സ്.​ ശ​ബ​രീ​നാ​ഥും പ​രി​ഗ​ണ​ന​യി​ൽ. സി​റ്റി​ങ്​ സീ​റ്റാ​ണെ​ങ്കി​ലും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​​ൽ വി​വാ​ദ​ത്തി​ന്റെ​യും പ്ര​ത്യേ​ക രാ​ഷ്​​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ സീ​റ്റ്​ നി​ല​നി​ർ​ത്താ​ൻ​ സ​ർ​പ്രൈ​സ്​ സ്ഥാ​നാ​ർ​ഥി​ക​ൾ അ​നി​വാ​ര്യ​മെ​ന്ന വി​ല​യി​രു​ത്തി​ലാ​ണ്​ നേ​തൃ​ത്വം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ശ​ബ​രി​യു​ടെ​യും ഒ​പ്പം കെ. ​മു​ര​ളീ​ധ​ര​ന്‍റെ​യും പേ​രു​ക​ളി​ലേ​ക്ക്​ ച​ർ​ച്ച വ​ഴി​മാ​റു​ന്ന​ത്. അ​തേ​സ​മ​യം, ഇ​തി​ന​കം വ​ട്ടി​യൂ​ർ​കാ​വ്​ കേ​ന്ദ്രീ​ക​രി​ച്ച്​ അ​നൗ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മു​ര​ളീ​ധ​ര​ൻ, പാ​ല​​ക്കാ​​ട്ടേ​ക്ക്​ പോ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. ഇ​തോ​ടെ​യാ​ണ്​ നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റാ​യ ശ​ബ​രി​യി​ലേ​ക്ക്​ ​ച​ർ​ച്ച​ക​ൾ വ​ഴി​മാ​റു​ന്ന​ത്. സി​വി​ൽ സ​ർ​വി​സി​ൽ​നി​ന്ന് രാ​ജി​വെ​ച്ച ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ, ന​ട​ൻ ര​മേ​ശ് പി​ഷാ​ര​ടി എ​ന്നി​വ​രു​​ടെ പേ​രു​ക​ൾ ഇ​വി​ടേ​ക്ക്​ നേ​ര​ത്തെ കേ​ട്ടി​രു​​ന്നെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​യ​തോ​ടെ​യാ​ണ്​ ച​ർ​ച്ച​ക​ളി​ലെ​യും മാ​റ്റം.

ഇ​തി​നു​പു​റ​മെ സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​ര​ട​ക്കം കോ​ൺ​ഗ്ര​സി​ന്റെ 40 പേ​രു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ൽ ച​ർ​ച്ച അ​ന്തി​മ​മാ​കു​ന്ന​താ​യാ​ണ്​ സൂ​ച​ന. ഇ​തി​ൽ കെ. ​ബാ​ബു​വും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലു​മൊ​ഴി​കെ 20 പേ​രും സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രാ​ണ്. പു​റ​മെ തൃ​ത്താ​ല​യി​ൽ വി.​ടി. ബ​ൽ​റാം, മ​ണ​ലൂ​രി​ൽ ടി.​എ​ൻ.​ പ്ര​താ​പ​ൻ, വ​ട്ടി​യൂ​ർ​കാ​വി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ, കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഐ​ഷ പോ​റ്റി എ​ന്നി​വ​ർ ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. 15 മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടോ മൂ​ന്നോ പേ​രു​ടെ സ്ഥാ​നാ​ർ​ഥി പാ​ന​ലാ​ണ്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി, ക​ണ്ണൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പേ​രു​ണ്ട്.

ഈ​ഴ​വ പ്രാ​തി​നി​ധ്യ കു​റ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി മ​ത്സ​ര​ത്തി​ന്​ താ​ൽ​​പ​ര്യ​മ​റി​യി​ച്ച അ​ടൂ​ർ പ്ര​കാ​ശ്​ എം.​പി​ക്കു​ള്ള വ​ഴി​യ​ട​ക്ക​ലും മ​റു​പ​ടി​യു​മാ​ണി​തെ​ന്ന സൂ​ച​ന​ക​ളു​മു​ണ്ട്. എം.​പി​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ ഹൈ​ക​മാ​ൻ​ഡ്​ നി​ല​പാ​ട്. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ജോ​സ​ഫ്​ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​യ​ള​വി​ൽ പ​ക​രം എ.​പി. അ​നി​ൽകു​മാ​റി​ന്​ ചു​മ​ത​ല ന​ൽ​കി​യേ​ക്കും.

യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ 15 പേ​രു​ടെ പ​ട്ടി​ക​യാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്. ഇ​ത്​ പ​ത്താ​യി ചു​രു​ക്ക​ണ​മെ​ന്ന്​ കെ.​പി.​സി.​സി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ബി​ൻ വ​ർ​ക്കി (ആ​റ​ന്മു​ള), അ​രി​ത ബാ​ബു (കാ​യം​കു​ളം), ഒ.​ജെ. ജ​നീ​ഷ് (കൊ​ടു​ങ്ങ​ല്ലൂ​ർ) എ​ന്നി​വ​യ​ട​ക്ക​മാ​ണ്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ​ട്ടി​ക. ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളെ മാ​ർ​ച്ച്​ ഒ​ന്നി​ന്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ണ്ണി ജോ​സ​ഫ്, വി.​ഡി. സ​തീ​ശ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ പോ​കു​ക. പു​തു​യു​ഗ യാ​ത്ര ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ അ​വ​ധി​യാ​ണ്​. അ​ന്ന്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ക്രീ​നി​ങ്​ ക​മ്മി​റ്റി യോ​ഗ​വും ഡ​ൽ​ഹി​യി​ൽ ചേ​രു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ടെ കോ​ൺ​ഗ്ര​സ് ആ​ദ്യ​ഘ​ട്ട പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

Tags:    
News Summary - Surprise move; Sabarinathan's name is also in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.