ലുക്കൗട്ട്​

നോട്ടീസിലെ

പ്രതിയുടെ ചിത്രം

മാധ്യമപ്രവർത്തകയോട്​ അതിക്രമം: പ്രതിക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച്​ ഒ​ളി​വി​ൽ പോ​യ ആ​ൾ​ക്കെ​തി​രെ പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​ത്തി​റ​ക്കി. മേ​യ​റു​മാ​യി റോ​ഡി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ യ​ദു​വി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച​ വ​ഞ്ചി​യൂ​ർ കോ​ട​തി പ​രി​സ​ര​ത്താ​ണ്​ സം​ഭ​വം.

ഇ​യാ​ൾ​​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഞാ​യ​റാ​ഴ്ച ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​ത്തി​റ​ക്കി​യ​ത്. പ്ര​തി​ക​ര​ണം തേ​ടു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് ക​യ​റി​യ ഒ​രാ​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യോ​ട് അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചെ​റു​ത്ത​തോ​ടെ ഇ​യാ​ൾ കോ​ട​തി​വ​ള​പ്പി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. 

Tags:    
News Summary - Violence against journalist- Lookout notice against accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.