പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തോടനുബന്ധിച്ച് നടന്ന പള്ളിവേട്ടയിൽ ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ്മ വേട്ടക്കളത്തിൽ അമ്പെയ്യുന്നു
ഭക്തിനിർഭരമായി പള്ളിവേട്ട; ആറാട്ട് ഇന്ന്
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനോടനുബന്ധിച്ച പള്ളിവേട്ട ചടങ്ങ് ഭക്തിനിർഭരമായി. ഫോർട്ട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ പ്രത്യേകം തയാറാകുന്ന വേട്ടക്കളത്തിലാണ് പള്ളിവേട്ട നടത്തിയത്. രാത്രി എട്ടിന് പടിഞ്ഞാറേ നട വഴി ആയിരുന്നു വേട്ടപുറപ്പാട്.
അത്താഴശ്രീബലിക്ക് ശേഷം പത്മനാഭസ്വാമിയെ സ്വർണ ഗരുഡ വാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹ മൂർത്തിയെയും വെള്ളിവാഹനങ്ങളിലും വാദ്യമേളങ്ങൾ ഒന്നുമില്ലാതെ പുറത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രസ്‌ഥാനി മൂലം തിരുനാൾ രാമവർമ പ്രതീകാത്മകമായി കരിക്കിൽ അമ്പെയ്‌ത് പള്ളിവേട്ട നടത്തി. തുടർന്ന് ശംഖുനാദം മുഴക്കി വാദ്യമേളങ്ങളോടെ വടക്കേനട വഴി തിരിച്ചെഴുന്നള്ളി.
ചൊവ്വാഴ്ച വൈകിട്ട് ശംഖുമുംഖം കടലിൽ നടക്കുന്ന ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. അഞ്ചിന് ആറാട്ട് ഘോഷയാത്ര പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭിക്കും. ശംഖുമുഖം ആറാട്ട് മണ്ഡപത്തിലെ പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ സമുദ്രത്തിൽ ആറാടിക്കും. ബുധനാഴ്ച രാവിലെയാണ് ആറാട്ട് കലശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.