Posted On
date_range Updated On
date_range വാഹന പരിശോധന;പ്രായപൂര്‍ത്തിയാകാത്ത 32 പേർക്കെിരെ കേസ്
തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 32 ‘കുട്ടി ഡ്രൈവർമാർ’ കുടുങ്ങി. ഗതാഗത നിയമങ്ങൾ ലംഘിച്ചും മതിയായ രേഖകളില്ലാതെയും വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത 32 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഇവർ ഓടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നിയമനടപടിയുണ്ടാകും. വെള്ളിയാഴ്ച സിറ്റി പൊലീസ് കമീഷണർ കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലാണ് വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനപരിശോധന നടത്തിയത്. ചെറുതും വലുതുമായ 618 വാഹനങ്ങൾ പരിശോധിച്ചു. വരും ദിവസങ്ങളിലും സമാനരീതിയിലുള്ള വാഹനപരിശോധന തുടരുമെന്ന് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.