വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ത കേസുകളിലായി 1.34 കിലോഗ്രാം സ്വര്‍ണവുമായി രണ്ടു പേര് പിടിയിലായി. ശനിയാഴ്ച രാവിലെ ക്വലാലംപൂര്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് തമിഴ്നാട് സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഒന്നാമത്തെ കേസില്‍ എയര്‍ ഏഷ്യയുടെ എ.കെ - 9-ാം നമ്പര്‍ വിമാനത്തില്‍ ക്വലാലംപൂരില്‍ നിന്നെത്തിയ മണികണ്ഠന് നടരാജന് എന്ന തിരുനെല്‍വേലി സ്വദേശിയില്‍ നിന്ന് 700 ഗ്രാം സ്വര്‍ണവും രണ്ടാമത്തെ കേസില്‍ ശനിയാഴ്ച രാവിലെ തന്നെ ഷാര്‍ജയില്‍ നിന്ന് എയര്‍ എന്ത്യ എക്സ്പ്രസ് 546 -ാം നമ്പര്‍ വിമാനത്തിലെത്തിയ മധുര സ്വദേശി കല്വത്ത് ബഷീര്‍ അഹമ്മദില്‍ നിന്ന് 640 ഗ്രാം സ്വര്‍ണവും അധികൃതര്‍ പിടിച്ചെടുക്കുകയായിരുന്നു. രണ്ട് കേസുകളിലുമായി പിടിച്ചെടുത്ത സ്വര്‍ണത്തിന് പൊതുവിപണിയില്‍ 1.5 കോടി രൂപ വില മതിക്കുന്നു.
ഇരുവരും അടിവസ്ത്രത്തിനുളളില്‍ പ്രത്യേകമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു സ്വര്‍ണം കൊണ്ടു വന്നത്. രണ്ട് കേസുകളിലായി ഏഴ് സ്വര്‍ണ ബാറുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഇരുവരെയും നിയമ നടപടികള്‍ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതും സ്വര്‍ണം പിടികൂടിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.