വെള്ള നിറത്തിൽ മലക്കം മറിച്ചിൽ; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആകും; അജണ്ട ഇന്ന് എസ്.ടി.എ യോഗത്തിൽ

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്ക് (കോ​ൺ​ട്രാ​ക്ട് ക്യാ​രേ​ജ്) ക​ർ​ശ​ന​മാ​ക്കി​യ ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ക്കാ​ൻ നീ​ക്കം. നി​ല​വി​ലെ ക​ള​ർ കോ​ഡ് വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (എ​സ്.​ടി.​എ) യോ​ഗ​ത്തി​ൽ സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക അ​ജ​ണ്ട​യാ​യാ​ണ് വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഔ​ദ്യോ​ഗി​ക അ​ജ​ണ്ട​ക​ൾ പാ​സാ​ക്ക​പ്പെ​ടു​മെ​ന്നാ​ണ് കീ​ഴ്‌​വ​ഴ​ക്കം. ഫ​ല​ത്തി​ൽ അ​ജ​ണ്ട​യി​ൽ ഔ​ദ്യോ​ഗി​ക ഇ​ന​മാ​യി ഇ​ടം​പി​ടി​ച്ചു എ​ന്ന​ത് ത​ന്നെ തീ​രു​മാ​ന​ത്തി​ന് സ​മാ​ന​മാ​ണ്.

അ​ഞ്ച് വി​ദ്യാ​ര്‍ത്ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ ഒ​മ്പ​ത് ജീ​വ​നു​ക​ള്‍ ന​ഷ്ട​മാ​യ 2022 ഒ​ക്ടോ​ബ​റി​ലെ വ​ട​ക്ക​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ക്ക് വെ​ള്ള നി​റം നി​ര്‍ബ​ന്ധ​മാ​ക്കി​യ​ത്. ബ​സു​ക​ളു​ടെ ബോ​ഡി​യി​ൽ സി​നി​മ താ​ര​ങ്ങ​ളു​ടെ​യും കാ​യി​ക താ​ര​ങ്ങ​ളു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ഭീ​മാ​കാ​ര​മാ​യ ചി​ത്ര​ങ്ങ​ളും ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​മി​ത നി​റ​ക്കൂ​ട്ടു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു എ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ബ​സു​ക​ളു​ടെ ബോ​ഡി​യി​ലും ഗ്ലാ​സു​ക​ളി​ലും സി​നി​മ താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളോ എ​ഴു​ത്തു​ക​ളോ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന 2019 ലെ ​ഹൈ​കോ​ട​തി വി​ധി​യും പ്രേ​ര​ണ​യാ​യി. മ​റ്റു ഡ്രൈ​വ​ര്‍മാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍പെ​ടു​മെ​ന്ന​തു​കൊ​ണ്ടാ​ണ് വെ​ള്ള​നി​റം തെ​ര​ഞ്ഞെ​ടു​ത്ത​ത്. റോ​ഡ് സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് നി​ര​വ​ധി വി​ദേ​ശ​രാ​ജ്യ​ങ്ങ​ള്‍ പൊ​തു​വാ​ഹ​ന​ങ്ങ​ള്‍ക്ക് വെ​ള്ള നി​റം നി​ര്‍ബ​ന്ധ​മാ​ക്കി​യ​തും നി​റം മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. എ​ന്നാ​ൽ ടൂ​റി​സ്റ്റ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഇ​പ്പോ​ൾ യാ​തൊ​രു പ​ഠ​ന​വും ന​ട​ത്താ​തെ മോ​ട്ടോ​ര്‍വാ​ഹ​ന​വ​കു​പ്പ് ഔ​ദ്യോ​ഗി​ക അ​ജ​ണ്ട​യാ​യി വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത്. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ​യോ യാ​ത്ര​ക്കാ​രു​ടെ​യോ ശ്ര​ദ്ധ തി​രി​ക്കാ​ത്ത വി​ധ​ത്തി​ൽ ഒ​റ്റ നി​റ​മോ അ​ല്ലെ​ങ്കി​ൽ ഒ​ന്നി​ല​ധി​കം നി​റ​ങ്ങ​ളു​ടെ സം​യോ​ജ​ന​മോ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് അ​ജ​ണ്ട​യി​ൽ നി​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത്. എ​ന്നാ​ൽ, സി​നി​മ താ​ര​ങ്ങ​ളു​ടെ ഭീ​മാ​കാ​ര​മാ​യ ചി​ത്ര​ങ്ങ​ൾ, സ്റ്റി​ക്ക​റു​ക​ൾ, എ​ഴു​ത്തു​ക​ൾ എ​ന്നി​വ വാ​ഹ​ന​ത്തി​ന്റെ ബോ​ഡി​യി​ലോ ഗ്ലാ​സ്സി​ലോ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കും. ​വാ​ഹ​ന​ത്തി​ന്റെ പേ​ര് മു​ൻ​വ​ശ​ത്ത് മു​ക​ളി​ൽ സാ​ധാ​ര​ണ ഫോ​ണ്ടി​ൽ 12 ഇ​ഞ്ചി​ൽ ക​വി​യാ​ത്ത വ​ലി​പ്പ​ത്തി​ൽ വെ​ള്ള നി​റ​ത്തി​ൽ ത​ന്നെ എ​ഴു​ത​ണ​മെ​ന്നും അ​ജ​ണ്ട​യി​ലെ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ലു​ണ്ട്.

2024 ജൂ​ലൈ​യി​ലും വെ​ള്ള നി​റം ഒ​ഴി​വാ​ക്കാ​ന്‍ നീ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍ന്ന് പി​ന്‍വ​ലി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തി​നെ തു​ട​ര്‍ന്ന് വി​വാ​ദ അ​ജ​ണ്ട അ​ന്ന​ത്തെ എ​സ്.​ടി.​എ പ​രി​ഗ​ണി​ച്ചി​ല്ല. മാ​റ്റി​വ​ച്ച അ​ജ​ണ്ട ഈ ​സ​ര്‍ക്കാ​രി​ന്റെ അ​വ​സാ​ന​ത്തെ എ​സ്.​ടി.​എ യോ​ഗ​ത്തി​ലാ​ണ് വീ​ണ്ടും പ​രി​ഗ​ണ​യ്ക്ക് എ​ത്തു​ന്ന​ത്. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് നീ​ക്ക​മെ​ങ്കി​ലും നി​ല​വി​ലെ നി​റം മാ​റ്റു​ന്ന​തി​ന് ഒ​രു ല​ക്ഷം രൂ​പ​യി​ലേ​റെ ചെ​ല​വാ​ണ്. അ​തി​നാ​ല്‍ ഒ​രു വി​ഭാ​ഗം ബ​സ് ഉ​ട​മ​ക​ള്‍ നി​റം മാ​റ്റ​ത്തെ എ​തി​ര്‍ക്കു​ന്നു​ണ്ട്.​

Tags:    
News Summary - Tourist buses will become colorful again; Agenda in STA meeting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.