ഇന്ത്യയിൽ ആദ്യം; ജനറൽ ആശുപത്രിയിൽ ആദ്യമായി ലമെല്ലാർ കേരടോപ്ലാസ്റ്റി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലതല ആശുപത്രി ഒന്നര മാസത്തിനുള്ളിൽ അഞ്ച് കോർണിയ ട്രാൻസ് പ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തി ശ്രദ്ധ നേടി.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയനടന്നത്. അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ലമെല്ലാർ കേരടോപ്ലാസ്റ്റി അഥവാ കോർണിയ മുഴുവനായി മാറ്റാതെ കേട് വന്ന പാളികൾ മാത്രമായി മാറ്റിവെക്കുന്ന ശസ്ത്രക്രിയയും ഇവിടെ വിജയകരമായി നടത്തി.

അഭിമാനകരമായ നേട്ടം കൈവരിച്ച ജനറൽ ആശുപത്രിയിലെ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.

കോർണിയ ട്രാൻസ് പ്ലാന്റേഷനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി. സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ചിലവേറിയ ശസ്തക്രിയ സർക്കാർ മേഖലയിലുള്ള ജനറൽ ആശുപത്രിയിൽ നടത്താനായി എന്നത് കേരളത്തിലെ നേത്ര ശസ്ത്രക്രിയയുടെ നിലവാരം ഉയർത്തുന്നതും ആരോഗ്യ വകുപ്പിന് അഭിമാനിക്കാവുന്നതുമായ നേട്ടമാണ്.

കേരളത്തിന്റെ അന്ധതനിവാരണ പദ്ധതിയിൽ സുപ്രധാനമായ ചുവടുവയ്പ്പ് കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. കോർണിയ സർജൻ ഡോ. രശ്മി പി. ഹരിദാസ്, ഡോ. ദിവ്യ, അനസ്‌തേഷ്യ വിദഗ്ധരായ ഡോ. അമ്പിളി, ഡോ. മധു, നഴ്‌സിങ് ഓഫിസർമാരായ ബോബി രേവതി ട്രാൻസ് പ്ലാന്‍റ് കോഓഡിനേറ്റർ നാദിയ, നഴ്‌സിങ് അസിസ്റ്റന്റ് മോളി എന്നിവർ കോർണിയ സർജറിയിൽ പങ്കെടുത്തു.

Tags:    
News Summary - First in India; Lamellar Keratoplasty performed for the first time in a general hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.