അ​ഭി​ജി​ത്

പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ

ക​ല്ല​മ്പ​ലം: കാ​പ്പ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് പി​ടി​കൂ​ടി നാ​ടു​ക​ട​ത്തി​യ യു​വാ​വ്‌ വ​ധ​ശ്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. ഒ​റ്റൂ​ർ വെ​ട്ടി​മ​ൺ​കോ​ണം കു​ന്നു​വി​ള വീ​ട്ടി​ൽ അ​ഭി​ജി​ത് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജൂ​ലൈ 16ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ എ​ട്ട് മാ​സ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി പൊ​ലീ​സ് ഇ​യാ​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. വി​ല​ക്ക് ലം​ഘി​ച്ച് തി​രി​ച്ചു​വ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ ക​ല്ല​മ്പ​ലം ജ​ങ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

ക​ല്ല​മ്പ​ലം, ക​ട​യ്ക്കാ​വൂ​ർ ,വ​ർ​ക്ക​ല പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പ​ടെ എ​ട്ടോ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ല്ല​മ്പ​ലം എ​സ്.​എ​ച്ച്‌.​ഒ ഗോ​പ​കു​മാ​ർ, എ​സ്.​ഐ സു​നി​ൽ​കു​മാ​ർ, എ.​എ​സ്.​ഐ ഇ​ർ​ഷാ​ദ്, എ​സ്.​സി.​പി.​ഒ മാ​രാ​യ അ​സീം, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​പ്പ ലം​ഘ​ന​ത്തി​നും വ​ധ ശ്ര​മ​ത്തി​നും കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്‌ ചെ​യ്തു.

Tags:    
News Summary - Youth deported by police arrested in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.