പ്രതീകാത്മക ചിത്രം

ഇരവിപുരത്തെ ആർ.എസ്​.പി അതൃപ്​തി; കൊല്ലത്തെ മൂന്നു സീറ്റുകള്‍ വെച്ചുമാറുന്നത്​ വീണ്ടും ചര്‍ച്ചയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ആ​ർ.​എ​സ്.​പി​യു​ടെ ഇ​ര​വി​പു​രം സീ​റ്റു​മാ​യു​ണ്ടാ​യ അ​തൃ​പ്തി പ​രി​ഹ​രി​ക്കാ​ന്‍ കൊ​ല്ലം ജി​ല്ല​യി​ലെ മൂ​ന്നു സീ​റ്റു​ക​ള്‍ പ​ര​സ്പ​രം വെ​ച്ചു​മാ​റു​ന്ന​ത്​ വീ​ണ്ടും ച​ര്‍ച്ച​യാ​കു​ന്നു. ഇ​ര​വി​പു​രം ആ​ർ.​എ​സ്. പി​യി​ല്‍ നി​ന്ന് മു​സ്​​ലിം ലീ​ഗ് ഏ​റ്റെ​ടു​ത്ത്​ മ​ത്സ​രി​ക്കാ​നാ​ണ് ആ​ലോ​ച​ന. പ​ക​രം കോ​ണ്‍ഗ്ര​സി​ന്റെ ച​ട​യ മം​ഗ​ലം സീ​റ്റ് ആ​ർ.​എ​സ്.​പി​ക്ക് ന​ല്‍കും. പ​ക​രം ലീ​ഗ് മ​ത്സ​രി​ച്ചി​രു​ന്ന പു​ന​ലൂ​ര്‍ സീ​റ്റ് കോ​ണ്‍ഗ്ര​സി​ന്​ ന​ല്‍കു​ന്ന​തു​മാ​ണ് ച​ര്‍ച്ച​യി​ലു​ള്ള​ത്.

ആ​ർ.​എ​സ്.​പി നേ​തൃ​ത്വ​ത്തി​ന്റെ അ​നു​മ​തി കൂ​ടി ല​ഭി​ച്ചാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ധാ​ര​ണ​യാ​കാ​നാ​ണ് സാ​ധ്യ​ത.ഇ​ര​വി​പു​ര​ത്ത് ആ​ർ.​എ​സ്.​പി സ്ഥാ​നാ​ര്‍ഥി​യാ​യി വി​ഷ്ണു മോ​ഹ​നെ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ല്‍ വ​ലി​യ പൊ​ട്ടി​ത്തെ​റി​യും കോ​ണ്‍ഗ്ര​സി​ല്‍ അ​തൃ​പ്തി​യും രൂ​പ​പ്പെ​ട്ടി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രാ​തി​യും ല​ഭി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ വീ​ണ്ടും ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ആ​ർ.​എ​സ്.​പി നേ​താ​ക്ക​ളാ​യ ഷി​ബു ബേ​ബി ജോ​ണ്‍, എ.​എ. അ​സീ​സ് എ​ന്നി​വ​ർ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.

ച​ർ​ച്ച സ​ജീ​വ​മാ​യ​തോ​ടെ ലീ​ഗി​ന്റെ കൊ​ല്ല​ത്തെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ല്‍ഫി​ക്ക​ര്‍ സ​ലാ​മി​നെ ഇ​ര​വി​പു​ര​ത്ത്​ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യു​ള്ള സു​ല്‍ഫി​ക്ക​ര്‍ സ​ലാ​മി​ന്റെ ബ​ന്ധ​ങ്ങ​ള്‍ വോ​ട്ടാ​ക്കി മാ​റ്റാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ലീ​ഗി​ന്റെ പ്ര​തീ​ക്ഷ. എ​ന്നാ​ല്‍, മ​റ്റൊ​രു പാ​ര്‍ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു സ​തീ​ശ​ന്‍ പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍, ലീ​ഗി​ലെ ചി​ല പ്ര​മു​ഖ നേ​താ​ക്ക​ള്‍ കൂ​ടി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ജ​യ​സാ​ധ്യ​ത ല​ക്ഷ്യ​മാ​ക്കി​യു​ള്ള സീ​റ്റു​മാ​റ്റ ച​ര്‍ച്ച​ക​ള്‍ വീ​ണ്ടും പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​ക​രം, ച​ട​യ​മം​ഗ​ല​ത്ത് ആ​ർ.​എ​സ്.​പി സ്ഥാ​നാ​ര്‍ഥി​യാ​യി അ​ടു​ത്തി​ടെ സി.​പി.​ഐ​യി​ല്‍ നി​ന്ന് എ​ത്തി​യ എ. ​മു​സ്ത​ഫ​യെ മ​ത്സ​രി​പ്പി​ക്കാ​മെ​ന്നാ​ണ് നി​ര്‍ദേ​ശം. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം, ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ച മു​സ്ത​ഫ​യെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​ക്കി ക​ള​ത്തി​റ​ലി​റ​ക്കി​യാ​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി സി.​പി.​ഐ​യു​ടെ ഇ​പ്പോ​ൾ മ​ന്ത്രി കൂ​ടി​യാ​യ ജെ. ​ചി​ഞ്ചു​റാ​ണി​ക്ക് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​നും ചി​ല​പ്പോ​ള്‍ അ​ട്ടി​മ​റി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

ലീ​ഗി​ല്‍ നി​ന്ന് കോ​ണ്‍ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ന്ന പു​ന​ലൂ​രി​ല്‍ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി സൈ​മ​ണ്‍ അ​ല​ക്‌​സി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ള്‍ കൂ​ടി ക​ണ​ക്കാ​ക്കി​യാ​ണ് സൈ​മ​ണ്‍ അ​ല​ക്‌​സി​ന്റെ പേ​ര് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - RSP dissatisfaction in Eravipuram, swapping three seats in Kollam is up for discussion again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.