Posted On
date_range Updated On
date_range കൊള്ളപ്പലിശ: രണ്ടുപേർ പിടിയിൽ
ആര്യനാട്: അമിത പലിശക്ക് പണംനൽകുന്ന രണ്ടുപേർ അറസ്റ്റിൽ. ഉഴമലയ്ക്കൽ എലിയാവൂർ വീട്ടിൽ പ്രകാശ് (41), കുളപ്പട സുലഭ നിവാസിൽ സുരേഷ് (49) എന്നിവരെയാണ് ആര്യനാട് എസ്.എച്ച്.ഒ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വീടുകളിൽ പൊലീസ് പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. പ്രകാശിന്റെ വീട്ടിൽനിന്ന് വാഹനങ്ങളുടെ ആർ.സി ബുക്ക്, 78 ചെക്ക് ലീഫ്, പ്രോമിസറി നോട്ട്, പ്രമാണം എന്നിവ പിടികൂടി. സുരേഷിന്റെ വീട്ടിൽനിന്ന് 10 ചെക്ക് ലീഫ്, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറുകൾ, പ്രോമിസറി നോട്ട്, പ്രമാണം എന്നിവ കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.