ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കായികവകുപ്പ് മാനവീയം വീഥിയിൽ സംഘടിപ്പിച്ച ട്രയോൻഡ 2K26 പരിപാടിയിൽനിന്ന്
തിരുവനന്തപുരം: 2026 ഫിഫ ലോകകപ്പിന്റെ ആവേശം പൊതുജനങ്ങളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുന്നതിന് കായികവകുപ്പ് സംഘടിപ്പിച്ച ‘ട്രയോൻഡ 2K26’ മാനവീയം വീഥിയിൽ മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ലോകകപ്പ് കളിക്കുകയെന്നത് വലിയ ആഗ്രഹമാണെന്നും വിദ്യാർഥികൾക്കായി ഇപ്പോൾ മികച്ച പരിശീലന പദ്ധതികൾ ആരംഭിച്ചാൽ പത്തു വർഷത്തിനപ്പുറം ലോകമറിയുന്ന കായികതാരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്പോർട്സ് കൗൺസിലിന് ബി.പി.സി.എൽ നൽകുന്ന ക്രിക്കറ്റ് ബോളിങ് മെഷീൻ മന്ത്രി കൈമാറി. കായിക യുവജനകാര്യ ഡയറക്ടർ ഡോ. എം.സി. റെജിൽ അധ്യക്ഷത വഹിച്ചു. അഡീഷനൽ ഡയറക്ടർ ഡോ. സി.എസ്. പ്രദീപ്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ, ഫുട്ബാൾ താരം വി.പി. ഷാജി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ പി.കെ. അനിൽ കുമാർ, ജി.വി. രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ ഡോ. എം.കെ. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.