സെക്രട്ടേറിയറ്റ് കന്‍റോൺമെന്‍റ് ഗേറ്റിന് മുന്നിൽ ഒടിഞ്ഞുവീണ മരം അഗ്നിശമന സേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കന്‍റോൺമെന്‍റ് ഗേറ്റിന് സമീപം നിന്ന വലിയ മരം ഒടിഞ്ഞുവീണു. ശബ്ദംകേട്ട് സമീപത്തുണ്ടായിരുന്ന ജീവനക്കാരും സന്ദർശകരും ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും ജീവനക്കാരും കടന്നുപോകുന്ന വഴിയിലാണ് മരം ഒടിഞ്ഞുവീണത്. അടുപ്പിച്ച് അവധി ദിവസങ്ങളായതിനാൽ ജീവനക്കാർ കുറവായിരുന്നു.
വിവിധ ആവശ്യങ്ങളുമായി എത്തുന്നരുടെ എണ്ണവും പരിസരത്ത് കുറവായിരുന്നു. കന്‍റോൺമെന്‍റ് ഗേറ്റിന് മുന്നിലെ റോഡിലേക്കാണ് മരം വീണത്. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ഫയർഫോഴ്സ് മരം മുറിച്ചുമാറ്റി. അപകടാവസ്ഥയിൽ സെക്രട്ടേറിയറ്റ് പരിസരത്ത് മരങ്ങള്‍ നിൽക്കുന്നത് പല പ്രാവശ്യം ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.