തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വകുപ്പിൽ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ച് ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടിക്കെതിരെ ഭരണപക്ഷ യൂനിയൻ രംഗത്ത്. അച്ചടി വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ സ്ഥലംമാറ്റിയ ഡയറക്ടർക്കെതിരെയാണ് വ്യാഴാഴ്ച എൻ.ജി.ഒ യൂനിയൻ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മൂന്ന് ഉത്തരവുകളിലായി എൻ.ജി.ഒ യൂനിയൻ, എൻ.ജി.ഒ അസോസിയേഷൻ, എൻ.ജി.ഒ സെൻറർ എന്നീ സർവിസ് സംഘടനകളിലെ സംസ്ഥാന, ജില്ല ഭാരവാഹികളെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ലഭിച്ച നിർദേശപ്രകാരം ജയിംസ് രാജ് സ്ഥലംമാറ്റിയത്. ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാരവാഹികൾ അച്ചടി വകുപ്പ് ഡയറക്ടർക്ക് പരാതികൾ സമർപ്പിെച്ചങ്കിലും നടപടികൾ ഉണ്ടായില്ല. കഴിഞ്ഞദിവസം എൻ.ജി.ഒ യൂനിയൻ യൂനിറ്റ് കൺവീനറെക്കൂടി ഡയറക്ടർ സ്ഥലംമാറ്റിയതോടെയാണ് ഭരണകക്ഷി സംഘടന തന്നെ മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ തിരിഞ്ഞത്. ജയിംസ് രാജ് ഡയറക്ടറായി ചുമതലയേറ്റത് മുതലുള്ള നിയമവിരുദ്ധമായ ഉത്തരവുകൾ റദ്ദാക്കണമെന്നും ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നും എൻ.ജി.ഒ യൂനിയൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.