വെഞ്ഞാറമൂട്: മേല്‍പ്പാലം നിർമാണവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ കൂടാതെ നടപ്പാക്കിയ ഗാതഗത ക്രമീകരണങ്ങളില്‍ വലഞ്ഞ് വാഹന യാത്രക്കാരും നാട്ടുകാരും. ആദ്യ ഘട്ടത്തില്‍ പൈലിങ് ജോലികള്‍ക്കായി നടപ്പാക്കിയ ക്രമീകരണങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം സഹിച്ച നാട്ടുകാര്‍ക്കും വാഹന യാത്രികര്‍ക്കും രണ്ടാം ഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങൾ അസഹനീയമായി.
മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലുണ്ടാവുന്ന ഗതാഗത തടസങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ ഔട്ടര്‍ റിംഗ് റോഡുകളും ഇന്നര്‍ റിങ് റോഡുകളും പ്രയോജനപ്പെടുത്തണമെന്നായിരുന്നു തിരുമാനം. പിരപ്പന്‍കോട് തുടങ്ങി നാഗരുകുഴി, നെല്ലനാട് വഴി അമ്പലം മുക്കിലെത്തുന്ന റോഡും തൈക്കാട് സമന്വയ നഗറില്‍ തുടങ്ങി മാങ്കുളം വഴി പാക്കിസ്ഥാന് മുക്കിലെത്തി എം.സി. റേഡില്‍ പ്രവേശിക്കുന്ന ഒരു റോഡുമാണ് ഔട്ടര്‍ റിങ് റോഡുകള്‍. വെഞ്ഞാറമൂട് ചന്തക്ക് സമീപം നിന്നും തുടങ്ങി പോലീസ് സ്റ്റേഷന് മുന്നിലെത്തി കാവറ വഴി മുക്കുന്നൂരിലെത്തി വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡിലെത്തുന്നതാണ് ഇന്നര്‍ റിങ് റോഡ്.
റോഡ് പണി ആരംഭിക്കുന്നതിന് മുന്‍പായി ഔട്ടര്‍ റിങ് റോഡുകളുടെയും ഇന്നര്‍ റിങ് റോഡിന്റെയും നവീകരണം പുര്‍ത്തിയാക്കി ഏത് തരത്തിലുള്ള വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാക്കുമെന്നും ദൂരെ സ്ഥലങ്ങളില്‍ നിന്നും പ്രത്യേകിച്ചും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശക്കുഴപ്പമുണ്ടാകാത്ത വിധം സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും തീരുമാനമെടുത്തിയിരുന്നു. എന്നാല്‍ ഈ തീരുമാനം ശരിയാം വണ്ണം നടപ്പായില്ല. ഇതുകാരണം ഔട്ടര്‍ റിങ് റോഡുകളിലും ഇന്നര്‍ റിങ് റോഡിലും അപകടങ്ങളും ഗതാഗത തടസങ്ങളും പതിവായി.
ഒടുവിൽ, കിളിമാനൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് മുന്നില്‍ നിന്നും തിരിഞ്ഞ് വെഞ്ഞാറമൂട് ചന്തയുടെ ഭാഗത്ത് എത്തി നാഗരുകുഴി പാലാംകോണം പിരപ്പന്‍കോട് എത്തി എം.സി റോഡില്‍ കയറുന്ന സംവിധാനമാണ് കൂടുതല്‍ പരാതിക്കിടയാക്കിയത്. ഇത് കൂടതെ കൂടാതെ വെഞ്ഞാറമൂടിന് സമീപമുള്ള വയ്യേറ്റ്, കീഴായിക്കോണം തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് പൊതു ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെങ്കില്‍ രണ്ട് കിലോമീറ്റര്‍ നടന്ന് വെഞ്ഞാറമൂട്ടിലോ അമ്പലം മുക്കിലോ എത്തേണ്ട അവസ്ഥയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.