അ​റ​സ്റ്റി​ലാ​യ സ​ച്ചി​ൻ, അ​ഖി​ൽ, ശ​ര​ണ്‍

പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച മൂന്നുപേർ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ല്‍. രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ, അ​ഖി​ൽ, ശ​ര​ണ്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ച് രാ​ജാ​ജി ന​ഗ​റി​ലെ​ത്തി​യ ക​ന്റോ​ൺ​മെ​ന്‍റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റാ​യ സു​ബി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ഒ​ന്നാം പ്ര​തി സ​ച്ചി​നും മൂ​ന്നാം പ്ര​തി ശ​ര​ണും സ​ഹോ​ദ​ര​ങ്ങ​ളും റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​മാ​ണ്. ക​ന്റോ​ൺ​മെ​ന്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ പ്ര​ജീ​ഷ് ശ​ശി, സ​ബ് ഇ​ൻ​സ്പെ​ക​ട​ർ എ​സ്. സ​ന്ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Three arrested for attempting to attack police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.