ജി​തി​ന്‍, ശ്യാം​കു​മാ​ര്‍, ദീ​പു

യുവാക്കളെ ബിയര്‍കുപ്പിക്ക് കുത്തി പരിക്കേൽപ്പിച്ചവർ അറസ്റ്റിൽ

മെ​ഡി​ക്ക​ൽ കോ​ള​ജ്: യു​വാ​ക്ക​ളെ ബി​യ​ര്‍കു​പ്പി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച മൂ​ന്നു​പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട ഏ​നാ​ദി​മം​ഗ​ലം കു​റു​മ്പ​ക്ക​ര പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ വീ​ട്ടി​ല്‍ ജി​തി​ന്‍ (27), തി​രു​വ​ന​ന്ത​പു​രം തു​റു​വി​ക്ക​ല്‍ വ​യ​ലി​ല്‍ പ​ണ​യി​ല്‍ വീ​ട്ടി​ല്‍ ശ്യാം​കു​മാ​ര്‍ (26), നെ​യ്യാ​റ്റി​ന്‍ക​ര പെ​രു​മ്പ​ഴു​ത്തൂ​ര്‍ എ​സ്.​എ​സ് നി​വാ​സി​ല്‍ ദീ​പു (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മേ​യ് 17ന് ​പു​ല​ര്‍ച്ച 12.30നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചു​ള്ളി​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ല്‍ (24), അ​ര​വി​ന്ദ് (27), അ​ന​ന്തു (26) എ​ന്നി​വ​രാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ​ട്ടം കേ​ന്ദ്രീ​യ​വി​ദ്യാ​ല​യ​ത്തി​നു​സ​മീ​പ​ത്തു​വെ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​ട​വ​ഴി​യി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ള്‍ക്കു​നേ​രേ ബി​യ​ര്‍കു​പ്പി പൊ​ട്ടി​ച്ചു​കൊ​ണ്ട് പ്ര​തി​ക​ള്‍ ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ കൈ​ക​ള്‍ക്കു പ​രി​ക്കേ​റ്റ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പൂ​ര്‍വ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.  

Tags:    
News Summary - Those who injured youths by stabbing them with beer bottles have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.