പ്ര​ബി​ത്, അ​നീ​ഷ്  

ലഹരിക്കച്ചവടത്തിന് കൂട്ടുനിന്നില്ല, യുവാവിനെ മർദിച്ചവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തി​ലു​ള്ള വി​രോ​ധം നി​മി​ത്തം സു​ഹൃ​ത്തി​നെ മ​ർ​ദി​ച്ച കേ​സി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. രാ​ജാ​ജി ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ പ്ര​ബി​ത്, അ​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്തും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി പ്ര​ദീ​പി​നെ ഇ​രു​വ​രും ചേ​ർ​ന്ന് ബി​യ​ർ​കു​പ്പി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചും ക​മ്പി​വ​ടി​കൊ​ണ്ട് മൂ​ക്കി​ല​ടി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ മൂ​ക്കി​ന്‍റെ അ​സ്ഥി പൊ​ട്ടി​യ പ്ര​ദീ​പി​നെ പ​രി​സ​ര​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Those who attack the youth were arrested for not cooperating with the drug trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.