പഞ്ചായത്ത് സശാക്തീകരൺ അവാർഡ് മൂന്നാം തവണയും തിരുവനന്തപുരം ജില്ല പഞ്ചായത്തിന്

തിരുവനന്തപുരം: ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ അവാർഡ് മൂന്നാം തവണയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. പദ്ധതി തുകയുടെ മികച്ച വിനിയോഗം, പദ്ധതികളുടെ ആസൂത്രണ മികവ്, ജനോപകാരപ്രദമായ മികച്ച പദ്ധതികൾ നടപ്പാക്കൽ തുടങ്ങി പൊതുവായ ഭരണപരമായ കാര്യങ്ങളിൽ പുലർത്തിയ കൃത്യത എന്നിവയാണ് പുരസ്കാര നിറവിലെത്തിച്ചത്.

2020-21 സാമ്പത്തിക വർഷം ജില്ല പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ പൊതുവിഭാഗത്തിൽ 99 ശതമാനവും പ്രത്യേക ഉപപദ്ധതി വിഭാഗത്തിൽ 98 ശതമാനവും പട്ടികവർഗ ഉപപദ്ധതി വിഭാഗത്തിൽ 92 ശതമാനവും വിനിയോഗിച്ചു. ഉൽപാദന മേഖലയിൽ മാത്രം 32 ശതമാനത്തോളവും വിവിധ ഘടക പദ്ധതികളിൽ വനിതകൾ, വയോജനക്ഷേമം, പാലിയേറ്റീവ് പരിചരണം, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്കായി മികവുറ്റ പദ്ധതികൾ നടപ്പാക്കി. പാർപ്പിട മേഖലക്കും ജലസംരക്ഷണത്തിനും ഊന്നൽ നൽകിയ പദ്ധതികൾ എന്നിവ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് സഹായിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ഡയാലിസിസ് പദ്ധതി, പരമ്പരാഗത കൈത്തൊഴിലിൽ ഏർപ്പെട്ടിരുന്ന പട്ടികജാതി, ജനറൽ വനിതകൾക്കുള്ള ധനസഹായ പദ്ധതി, അഗതികൾക്ക് ഒരുനേരത്തെ ആഹാരം നൽകുന്ന 'പാഥേയം', ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി, ട്രാൻസ്ജെന്റേഴ്സിന് ഭവനനിർ മാണത്തിനായി എട്ടുലക്ഷം രൂപ ചെലവഴിക്കുകയും സ്ഥലം വാങ്ങി നൽകുന്ന പദ്ധതി, കുട്ടികളിലെ വളർച്ച വൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കോളർഷിപ് നൽകുന്ന 'സ്നേഹസ്പർശം', വിവിധ ഫാമുകളിലെ ഉൽപാദന വർധനക്ക് ഉതകുംവിധം വിവിധ പദ്ധതികൾ, ശുദ്ധമായ പാൽ ജനങ്ങളിലെത്തിക്കുന്ന ഗ്രീൻമിൽക്ക്, ഗുണമേന്മയുള്ള മുട്ടക്കോഴികൾ ജനങ്ങൾക്ക് നൽകുന്ന ഹാച്ചറി യൂനിറ്റ്, പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടം ചിറയിൻകീഴിലെയും ഉള്ളൂരിലെയും സീഡ് ഫാമുകൾ, കഴക്കൂട്ടത്തെയും വലിയതുറയിലെയും കോക്കനട്ട് നഴ്സറികൾ, പാറശ്ശാലയിലെ പിഗ് ബ്രീഡിങ് ഫാം, വിതുര ജഴ്സി ഫാം, ജഴ്സിഫാമിന്റെ ചെറ്റച്ചൽ എക്സ്റ്റൻഷൻ യൂനിറ്റ്, പട്ടികജാതി പട്ടികവർഗ മേഖലകളിൽ നടപ്പാക്കുന്ന പഠനമുറി, മെറിറ്റോറിയസ് സ്കോളർഷിപ് എന്നിവ പരിഗണിച്ചു.

Tags:    
News Summary - Thiruvananthapuram District Panchayat receives Panchayat Empowerment Award for third time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.