വലിയതുറ തീരദേശ സ്‌പെഷാലിറ്റി ആശുപത്രിയുടെ പ്രവേശന കവാടത്തിലെ വെളളക്കെട്ട്
വലിയതുറ: കാലവര്‍ഷം ശക്തമായതോടെ വെളളക്കെട്ട് കാരണം വലിയതുറ തീരദേശ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. സമീപകാലത്ത് ആശുപത്രിയോട് ചേര്‍ന്ന് ആശാസ്ത്രീയമായി ഇന്റര്‍ലോക്ക് സ്ഥാപിച്ചതാണ് വെളളക്കെട്ടുണ്ടാക്കിയതെന്നാണ് ആരോപണം.
റോഡിനോട് ചേര്‍ന്ന ഭാഗം ഇന്റര്‍ലോക്ക് ചെയ്തപ്പോള്‍ ഉയര്‍ന്നതുകാരണം ആശുപത്രിയുടെ പ്രവേശന കവാടം താഴുകയും വെളളം കെട്ടിക്കിടക്കുന്ന വിധമാവുകയും ചെയ്തു. കാലില്‍ മുറിവുകളുമായി എത്തുന്ന രോഗികള്‍ക്ക് വാഹനത്തിന്റെ സഹായമില്ലാതെ ആശുപത്രിക്കുളളില്‍ പ്രവേശിക്കാന്‍ കഴിയില്ല. പ്രവേശന കവാടത്തിനു പുറമേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും മറ്റ് പല സ്ഥലങ്ങളിലും മഴ പെയ്താല്‍ സീലിങില്‍നിന്ന് വെളളം ചോര്‍ന്നൊലിക്കുന്നതായും പറയുന്നു. ഉടൻ എച്ച്.എം.സി മീറ്റിങ് നടക്കുമെന്നും രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്നും ആശുപത്രി ജീവനക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.