വ്യാജ ഓഹരി നിക്ഷേപ തട്ടിപ്പ്: മുന്നറിയിപ്പുമായി സൈബർ പൊലീസ്

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ഓ​ഹ​രി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ വ്യാ​ജ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​താ​യി സൈ​ബ​ർ പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഓ​ഹ​രി വി​പ​ണി​യി​ലെ പ്ര​മു​ഖ​രു​ടെ​യും പ്ര​ശ​സ്ത സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ​യും എ.​ഐ വി​ഡി​യോ​ക​ൾ നി​ർ​മി​ച്ച്, വ​ൻ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്യു​ന്ന പ​ര​സ്യ​ങ്ങ​ൾ ഫേ​സ്​​ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഇ​ത്ത​രം വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ൽ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു ക്ലി​ക് ചെ​യ്യു​ന്ന​വ​രെ, ട്രേ​ഡി​ങ് പ​ഠി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന വാ​ട്സ്​​ആ​പ്, ടെ​ല​ഗ്രാം ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ആ​ഡ് ചെ​യ്യു​ന്നു.

തു​ട​ർ​ന്ന് രാ​ജ്യ​ത്തെ മു​ൻ​നി​ര ട്രേ​ഡി​ങ് ക​മ്പ​നി​ക​ളു​ടേ​തി​ന് സ​മാ​ന​മാ​യ വ്യാ​ജ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ലി​ങ്കു​ക​ൾ ഗ്രൂ​പ്പു​ക​ളി​ൽ അ​യ​ച്ചു​ന​ൽ​കി ഡൗ​ൺ​ലോ​ഡ് ചെ​യ്യി​പ്പി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. ഇ​ത്ത​രം അ​ജ്ഞാ​ത ലി​ങ്കു​ക​ളി​ൽ വീ​ഴ​രു​തെ​ന്നും, ഓ​ഹ​രി നി​ക്ഷേ​പ​ങ്ങ​ൾ അം​ഗീ​കൃ​ത സെ​ബി ര​ജി​സ്റ്റ​ർ ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി മാ​ത്രം ന​ട​ത്ത​ണ​മെ​ന്നും സൈ​ബ​ർ പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Fake stock investment scam: Cyber police issue warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.