തട്ടികളിക്കണം...
തിരുവനന്തപുരത്ത് 47ാമത് സംസ്ഥാന പൊലീസ് കായികമേള ഉദ്ഘാടനം ചെയ്യാനെത്തിയ
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ഡി.ജി.പി റവാഡ ചന്ദ്രശേഖർ ഉപഹാരം നൽകുന്നു.
വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സമീപം
കേരള പൊലീസ് അത്ലറ്റിക് മീറ്റിന് തുടക്കം
തിരുവനന്തപുരം: കേരള പൊലീസ് സംസ്ഥാന അത്ലറ്റിക് ആൻഡ് ഗെയിംസ് മീറ്റിന് തുടക്കം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡി.ജി.പി രവാഡ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, എ.ഡി.ജി.പിമാരായ പി. വിജയൻ, ബൽറാംകുമാർ ഉപാധ്യായ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മേളയുടെ സമാപനം പത്തിന് വൈകുന്നേരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
5000 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ എസ്.ഒ.ജി താരം ഷിബില്‍ അഹമ്മദിന് സ്വര്‍ണ നേട്ടം. 17:50:00 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഷിബില്‍ സ്വര്‍ണം കൈപ്പിടിയിലാക്കിയത്. ഇന്ത്യ റിസര്‍വ് ബറ്റാലിയന് താരങ്ങളായ രഞ്ജിത്ത് വെള്ളിയും പി. മുഹമ്മദ് ബാസില്‍ വെങ്കലവും നേടി. വനിതാ വിഭാഗം 5000 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കേരള ആംഡ് വിമന്‍ പൊലീസ് ബറ്റാലിയനാണ്. ശ്വേത, വാജിത എന്നിവരാണ് വിജയികൾ. കണ്ണൂര്‍ സിറ്റിയുടെ ശ്രുതി വെങ്കലം കരസ്ഥമാക്കി.
വനിതാ വിഭാഗം ഷോട്ട്പുട്ടില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആശാ അബ്രഹാം സ്വർണം നേടി. വനിതാ ബറ്റാലിയനിലെ അഞ്ജു ശ്രീനിവാസൻ, ഐ.ആർ.ബിയിലെ അഞ്ജു മോള് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ. വനിതാ ലോങ് ജംബില്‍ മലബാര്‍ സ്പെഷൽ പൊലീസ് താരം രമ്യ രാജന് ഒന്നാംസ്ഥാനം നേടി. പുരുഷൻമാരുടെ വിഭാഗത്തിൽ 6.88 മീറ്റർ ദൂരം ചാടി മലബാര്‍ സ്പെഷ്ലൽ പൊലീസ് താരം സിറാജുദ്ദീനും സ്വര്‍ണം നേടി. ഷോട്ട് പുട്ടിൽ നാര്‍ക്കോട്ടിക് വിങ് താരം അബ്ദുല്‍ നിഷാദ് സ്വര്‍ണം നേടി.
ആതിരക്ക് റെക്കോഡ്
തിരുവനന്തപുരം: വര്‍ഷങ്ങളായി നിലകൊണ്ട റെക്കോഡ് ഭേദിച്ച് ആതിര സോമരാജ്. വനിതാ ഹൈജംമ്പില്‍ കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് താരം ആതിര സോമരാജ് 1.7 മീറ്റര്‍ ഉയരം കീഴടക്കി സ്വര്‍ണത്തിനൊപ്പം പുതിയ റെക്കോര്‍ഡും സ്വന്തമാക്കി. 2011ല്‍ കെ.എ.പി ഒന്നിന്റെ എന്‍. ഡി. ടിന്റു സ്ഥാപിച്ച 1.66 മീറ്റര്‍ റെക്കോര്‍ഡാണ് ആതിര 1.70 മീറ്റര്‍ ചാടി പഴങ്കഥയാക്കിയത്. 15 വര്‍ഷമായി നിലനിന്ന റെക്കോഡ് നാല് സെന്റിമീറ്റര്‍ മെച്ചപ്പെടുത്തിയാണ് ആതിര പുതിയ ഉയരം കുറിച്ചത്. മത്സരവേദിയില്‍ നിര്‍ണായകമായ ഉയരങ്ങള്‍ ഓരോന്നായി മറികടന്ന ആതിര, 1.7 മീറ്ററില്‍ എത്തിയപ്പോള്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.
കേരള ആംഡ് വിമന്‍ പൊലീസ് ബറ്റാലിയന് താരങ്ങളായ ദേവിക ശങ്കരന്, കെ. മുഹമ്മദ് സോണി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ സീനിയര്‍ വിഭാഗം 100 മീറ്റര്‍ മത്സരത്തില്‍ മലപ്പുറത്തെ കെ.സി. സിനിമോള്‍ ഒന്നാം സ്ഥാനം നേടി. വനിതാ സീനിയര്‍ വിഭാഗം ഷോട്ട്പുട്ട് മത്സരത്തില്‍ ബിജി കെ. പി. ഒന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.