representational image
Posted On
date_range Updated On
date_range െഎ.എൻ.ടി.യു.സി തൊഴിലാളി കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം െഎ.എൻ.ടി.യു.സി തൊഴിലാളി കുത്തേറ്റു മരിച്ചു. യൂനിയൻ അംഗമായ കാലടി ആറ്റുവരമ്പ് സ്വദേശി സതീഷ് കുമാർ (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ ഓട്ടോറിക്ഷയിൽ എത്തിയ രണ്ടുപേർ സതീഷിനെ കുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സതിഷിനെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഫോർട്ട് പെലീസെത്തി മെഡിക്കൽകോളജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫോർട്ട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.