അശ്വതി കൃഷ്ണന്‍
Posted On
date_range Updated On
date_range ഭര്‍ത്താവ് ആത്മഹത്യ ചെയ്തിട്ട് മൂന്നുമാസം തികഞ്ഞ ദിവസം ഭാര്യയും ആത്മഹത്യ ചെയ്തു
കൊട്ടിയം: ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് മൂന്നുമാസം തികഞ്ഞ ദിവസം ഭാര്യയും ആത്മഹത്യ ചെയ്തു. നെടുമ്പന ഇളവൂര്‍ അനന്തു ഭവനില്‍ അശ്വതി കൃഷ്ണന്‍ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ വീട്ടില്‍ കിടപ്പുമുറിയിലാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുമാസം മുമ്പ് യുവതിയുടെ ഭര്‍ത്താവ് പള്ളിമണ്‍ കിഴക്കേക്കര ഐക്യരഴികം വീട്ടില്‍ അച്ചു എന്ന ശ്രീഹരി (22) ആത്മഹത്യ ചെയ്തിരുന്നു.
പ്രണയത്തിലായിരുന്ന ഇരുവരും ജൂണ്‍ 13നാണ് പള്ളിമണിലുള്ള ക്ഷേത്രത്തിലാണ് വിവാഹിതരായത്. ഇവരുടെ വിവാഹം ഏറെ വിവാദങ്ങള്‍ക്ക് വഴിെവച്ചിരുന്നു. വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിക്കാന്‍ ശ്രീഹരിയോടൊപ്പം പോയ അശ്വതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കണ്ണനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനിടയിലാണ് അശ്വതിയുടെ ഭര്‍ത്താവ് ശ്രീഹരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണം നടന്ന അന്ന് അശ്വതി ഉറക്കഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം രക്ഷാകര്‍ത്താക്കള്‍ ഇളവൂരിലെ ഇവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്നുമുതല്‍ ഇളവൂരിലെ വീട്ടിലായിരുന്ന അശ്വതി ചൊവ്വാഴ്ച വൈകീട്ടാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുന്നത്. കണ്ണനല്ലൂര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.