Posted On
date_range Updated On
date_range അമ്മത്തൊട്ടിലിലെ പുതിയ അതിഥിക്ക് പേര് നീരജ്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില് തിങ്കളാഴ്ച പുലര്ച്ച നാലിന് ഏകദേശം ഒരുദിവസം പ്രായം വരുന്ന ആണ്കുഞ്ഞെത്തി. 2.450 കി.ഗ്രാം തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണ്.
പ്രഥമശുശ്രൂഷ നല്കി സമിതിയിലുള്ള കുഞ്ഞിന് ഒളിമ്പിക്സ് സ്വര്ണമെഡല് നേടിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി 'നീരജ്' എന്ന് പേരിട്ടതായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാന് അറിയിച്ചു. കുഞ്ഞിനെ തിരുവനന്തപുരം ചൈല്ഡ് വെല്ഫെയര് കമ്മിറ്റി മുമ്പാകെ ഹാജരാക്കി തുടര്നടപടികള് സ്വീകരിക്കുമെന്ന് സമിതി അധികൃതര് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.