പ്രതി റാഫി
Posted On
date_range Updated On
date_range സ്കൂട്ടര്‍ മോഷ്ടിച്ചയാൾ അറസ്റ്റിൽ
മണ്ണന്തല: സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതിയെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുമ്മിള്‍ വില്ലേജില്‍ കടയ്ക്കല്‍ ദര്‍പ്പക്കാട് കിഴക്കുംകര പുത്തന്‍വീട്ടില്‍ റാഫിയെ (39) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബര്‍ നാലിന് അരുവിയോട് വി.എസ്. നാച്ചിനാര് അസോസിയേറ്റ്സിന്റെ കോമ്പൗണ്ടില്‍ കെട്ടിടത്തിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കവര്‍ന്ന കേസിലാണ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി പാലത്തിനു സമീപത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.