വിഷ്ണു
കഠിനംകുളം: ഡെലിവറി ബോയിയെ മർദിച്ച് അവശനാക്കിയശേഷം ഡെലിവറി സാധനങ്ങളുമായി മുങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ തമ്പുരു എന്ന വിഷ്ണുവിനെയാണ് (24) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ മുണ്ടൻചിറക്ക് സമീപമായിരുന്നു സംഭവം. ശാർക്കര സ്വദേശിയായ യുവാവ് ഓൺലൈൻ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനിടെ പ്രതി ഇയാളെ മർദിച്ചശേഷം ഡെലിവറി ചേയ്യേണ്ട സാധനങ്ങൾ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. പോക്സോ കേസുൾപ്പെടെ 16 ഓളം കേസുകളിൽ പ്രതിയാണ് തമ്പുരു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.