പൊന്മുടി കമ്പിമൂട്ടില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലി

പൊന്മുടിയില്‍ പുള്ളിപ്പുലി ചത്തത് ഷോക്കേറ്റ്

വിതുര: പൊന്മുടി ജനവാസമേഖലയോടുചേര്‍ന്ന് ചത്തനിലയിൽ കണ്ടെത്തിയ പുള്ളിപ്പുലിക്ക് ഷോക്കേറ്റതെന്ന് നിഗമനം. പൊന്മുടി കമ്പിമൂടിന് സമീപം കോവിലിന് അടുത്തായാണ് ചൊവ്വാഴ്ച വൈകുന്നേരം പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. പുള്ളിപ്പുലിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരം സമീപത്തെ വൈദ്യുതി തൂണില്‍ കുരങ്ങ് ചത്തിരിക്കുന്നത് തോട്ടം വാച്ചര്‍മാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് തൂണിന് ചുവട്ടിലായി പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടത്. കുരങ്ങിനെ പിടിക്കാനായി വൈദ്യുതി തൂണില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തറയിൽ വീണപ്പോൾ തലയിൽ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം ചെയ്തപാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്ലാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്.

ഡോക്ടർമാരായ സ്വപ്ന സൂസന്ന എബ്രഹാം, അഥീന എന്നിവർ പോസ്റ്റുമോർട്ടം നടത്തി. വനംവകുപ്പിന്‍റെ ഒാഫിസ് വളപ്പിൽ സംസ്കരിച്ചു. പൊന്മുടി വനമേഖലയില്‍ പുള്ളിപ്പുലിയെ കാണുന്നത് ആദ്യമായാണ്. നേരത്തെ ബോണക്കാട് വനമേഖലയില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - The leopard was found dead in Ponmudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.