കത്തി നശിച്ച കാർ
Posted On
date_range Updated On
date_range പോർച്ചിൽ കിടന്ന കാർകത്തി നശിച്ചു
മംഗലപുരം: വീടിന്റെ പോർച്ചിൽ കിടന്ന കാർ കത്തി നശിച്ചു. ചെമ്പകമംഗലം കാരികുഴി ശിവശൈലത്തിൽ അനുരാജിന്റെ മാരുതി ബ്രെസ കാറാണ് അഗ്നിക്കിരയായത്. ബുധനാഴ്ച രാത്രി 11.30 ടെയായിരുന്നു സംഭവം. അയൽക്കാരാണ് കാറിന് തീ പിടിക്കുന്നത് കണ്ടത്. ഉടൻ ഫയർ ഫോഴ്സിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ചു. അനുരാജ് നാലു ദിവസമായി ജോലി സംബന്ധമായി ചെന്നൈയിലായിരുന്നു.
തീ പിടിത്തത്തിൽ കാർ പോർച്ചിനോട് ചേർന്നുള്ള ജനലുകളും കത്തി നശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.