അപകടത്തിൽപെട്ട് തകർന്ന കാർ
Posted On
date_range Updated On
date_range കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു
കഴക്കൂട്ടം: പുതുവത്സര ആഘോഷത്തിൽ പങ്കെടുത്തുവരുകയായിരുന്ന യുവാവ് സഞ്ചരിച്ച കാർ ഡിവൈഡറിൽ പാഞ്ഞുകയറി മറിഞ്ഞു.ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴക്കൂട്ടം ചന്തവിള സ്വദേശി റിഷ്‌ണുവിന്‍റെ (20) കാറാണ് ഞായറാഴ്ച പുലർച്ച മൂന്നോടെ പാങ്ങപ്പാറ ഏഷ്യൻ ബേക്കേഴ്‌സിനു സമീപം അപകടത്തിൽപെട്ടത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ചുമറിയുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.