വിതുരയിൽ വീണ്ടും കൂറ്റൻ പെരുമ്പാമ്പ്; വനംവകുപ്പ് ആർ.ആർ.ടി സംഘം പിടികൂടി
വിതുര: നാരകത്തിൻകാല ഭാഗത്ത് പ്രദേശവാസികളിൽ ഭീതി പടർത്തിയ കൂറ്റൻ പെരുമ്പാമ്പിനെ വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് ടീം സുരക്ഷിതമായി പിടികൂടി. പരുത്തിപ്പള്ളി ആർ.ആർ.ടി അംഗവും സ്നേക്ക് റെസ്ക്യുവറുമായ രോഷ്നിയുടെ നേത്വത്തിലെ സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.
പ്രദേശത്തെ കുറ്റിക്കാട്ടിനിടയിൽ പാമ്പിനെ കണ്ട പ്രദേവാസികൾ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഈ മേഖലയിൽ നിന്നും രോഷ്നിയുടെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം പിടികൂടുന്ന 246ാമത്തെ പെരുമ്പാമ്പ് ആണിത്. പെരുമ്പാമ്പ് മരത്തിന്‍റെ അടിഭാഗത്ത് ചുറ്റിപ്പിടിച്ച നിലയിലായിരുന്നു. തുടർന്ന് ഏറെ പരിശ്രമിച്ചാണ് മരത്തിൽ നിന്ന് വേർപെടുത്തി ചാക്കിലാക്കിയത്.
പാമ്പിന് 35 കിലയോളം ഭാരം വരും. റെസ്ക്യൂചെയ്ത പെരുമ്പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.