രാ​ഹു​ൽ

പെൺകുട്ടിയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ

പൂ​വാ​ർ: പെ​ൺ​കു​ട്ടി​യു​ടെ വി​ഡി​യോ മൊ​ബെ​ലി​ൽ പ​ക​ർ​ത്തി​യ ശേ​ഷം പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​വാ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​യ്യാ​റ്റി​ൻ​ക​ര ക​ട​വ​ട്ടാ​രം പാ​തി​രി​ശ്ശേ​രി മേ​ലേ​താ​ഴം​കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ഹു​ൽ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഫോ​ണി​ലേ​ക്ക്​ ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ച​താ​യും പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വീ​ട്ടു​കാ​ർ പൂ​വാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൂ​വാ​ർ എ​സ് എ​ച്ച് ഒ ​എ​സ്.​ബി. പ്ര​വീ​ൺ, എ​സ്.​ഐ. തി​ങ്ക​ൾ ഗോ​പ​കു​മാ​ർ, എ.​എ​സ്.​ഐ ഷാ​ജി​മോ​ൻ, സി.​പി.​ഒ​മാ​രാ​യ ശ​ശി​നാ​രാ​യ​ണ​ൻ, വി​ഷ്ണു​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The accused in the case who threatened and tried to assault the girl was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.