വലിയതുറയിലെ വീട്ടിൽ എ.സിക്ക് തീപിടിച്ചപ്പോള്‍
വലിയതുറയില്‍ എ.സിക്ക് തീപിടിച്ച് വീടിന് നാശം
വലിയതുറ: എ.സിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് വീടിന്റെ കിടപ്പുമുറി കത്തിനശിച്ചു. വലിയതുറ ഒ.എല്‍.ജി നഗര്‍ വിശ്വഭാരതി ട്യൂഷന് സെന്ററിന് സമീപം ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ബദേല്‍ ഹൗസിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. തീ പടർന്നതോടെ വീട്ടുകാര്‍ വിവരം ചാക്ക ഫയര്‍ ഫോഴ്സില്‍ അറിയിച്ചു. എഫ്.ആര്.ഒമാരായ ഹരികുമാര്‍, ആകാശ് എന്നിവരുടെ നേതൃത്വത്തില്‍ തീ കെടുത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് എ.സിക്ക് തിപിടിക്കുകയും തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന ടാബ്, ട്യൂബ് ലൈറ്റ് തുടങ്ങിയവ കത്തി നശിക്കുകയുമായിരുന്നു. നാല്‍പ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.