ഗൃഹനാഥനെ വീടുകയറി വെട്ടിയ കേസിൽ പ്രതി പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ ക​യ​റി ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്ര​തി പ​ടി​യി​ൽ. ക​രി​ക്ക​കം വി​നാ​യ​ക ന​ഗ​ർ കോ​ള​നി​യി​ൽ അ​നി​ൽ​കു​മാ​റി​നെ​യാ​ണ് (ജാ​ങ്കോ കു​മാ​ർ -42)​ പേ​ട്ട പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​രി​ക്ക​കം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​നാ​ണ് (54)​ വെ​ട്ടേ​റ്റ​ത്. വീ​ടി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ സ്ഥി​ര​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത വി​വ​രം അ​ബ്ദു​ൽ റ​ഹീം പൊ​ലീ​സി​ൽ അ​റി​യി​ച്ചെ​ന്ന്​ തെ​റ്റി​ദ്ധ​രി​ച്ച്​ അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. കാ​ലി​ന് വെ​ട്ടേ​റ്റ അ​ബ്ദു​ൽ റ​ഹീം ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

Tags:    
News Summary - Suspect arrested in home invasion case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.