വൈദ്യുതി തൂണുകൾ കടപുഴകി ഗ്യാസ് സിലിണ്ടറുകളുമായി പോകുകയായിരുന്ന മിനി ലോറിക്ക് മേൽ വീണപ്പോൾ
ശക്തമായ കാറ്റ്; വൈദ്യുതി തൂൺ ഗ്യാസ് സിലിണ്ടര്‍ വാഹനത്തിന് മുകളിൽ വീണു, വന്‍ ദുരന്തം ഒഴിവായി
വെള്ളറട: ശക്തമായി വീശിയടിച്ച കാറ്റില്‍ വൈദ്യുതി തൂണുകൾ കടപുഴകി പാചക വാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന മിനി ലോറിയുടെ മേൽവീണു. തൂൺ മറിഞ്ഞു വീണപ്പോള്‍ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ ആനപ്പാറയില്‍ നിന്നും എലിവാലന്‍ കോണത്തേക്ക് പോവുകയായിരുന്ന നിരഞ്ജന്‍ ഗ്യാസ് ഏജന്‍സിയുടെ സിലിണ്ടറുകള്‍ കയറ്റിയ മിനി ലോറിയിലേക്കാണ് വൈദ്യുതി തൂൺ പതിച്ചത്.
തുടര്‍ന്ന് വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വാഹനത്തിൽ മേൽ നിന്നും തൂൺ മാറ്റി. തുടര്‍ന്ന് പുതിയ തൂണുകൾ സ്ഥാപിച്ച് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു. ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീഴുന്ന സമയത്ത് യാത്രക്കാര്‍ ആരുമില്ലായിരുന്നതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. വൈദ്യുതി തൂൺ അപകടാവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ വൈദ്യുതി വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും അവര്‍ കേട്ട ഭാവം കാണിച്ചില്ലായെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.